---
title: "ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം നടത്തി"
english_title: "Shihab Thangal Relief Committee Food kits were distributed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156299/shihab-thangal-relief-committee-food-kits-were-distributed"
published_at: "2023-10-23T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653664cf11f63_food_committite_.jpg"
keywords: []
---

# ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം നടത്തി

> **Lead Summary:** **കക്കോടി: **കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ധനര്‍ക്കുള്ള ഭക്ഷണ സാധന കിറ്റ് വിതരണം യാംബു കെ.എം.സി.സി റോയല്‍ കമ്മീഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹീം തൊടിയില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കോടി: **കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ധനര്‍ക്കുള്ള ഭക്ഷണ സാധന കിറ്റ് വിതരണം യാംബു കെ.എം.സി.സി റോയല്‍ കമ്മീഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹീം തൊടിയില്‍ ഉദ്ഘാടനം ചെയ്തു.

ചെറുകുളത്തു നടന്ന ചടങ്ങില്‍ റിലീഫ് കമ്മിറ്റി കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി അധ്യക്ഷനായി.

പി.പി ഹംസ ലക്ഷദ്വീപ്, മുഹമ്മദ് ശരീഫ്, എം.കോയ, പി.മുഹമ്മദ് ബഷീര്‍, എം.പി യൂസുഫ്, എം.കെ നഫീസ, കെ.പി ഹാജറ, ബുഷ്‌റ ജാബിര്‍, താഹിറ കുഞ്ഞമ്മദ് സംസാരിച്ചു. റീജ കക്കോടി സ്വാഗതവും എന്‍.പി ഷാഹിദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156299/shihab-thangal-relief-committee-food-kits-were-distributed)