---
title: "ഉദ്ഘാടനം നാളെ ; ടൂര്‍ കം ഇവന്റുമാനേജ്‌മെന്റ്  കമ്പനി ലോഗോ പ്രകാശനം ചെയ്തു"
english_title: "Tour Come Event Management Company Logo Released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156300/tour-come-event-management-company-logo-released"
published_at: "2023-10-23T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653668ca6a3f0_TP_mla_.jpg"
keywords: []
---

# ഉദ്ഘാടനം നാളെ ; ടൂര്‍ കം ഇവന്റുമാനേജ്‌മെന്റ്  കമ്പനി ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന ടൂര്‍ കം ഇവന്റുമാനേജ്‌മെന്റ് കമ്പനിയായ SOUTH INDIAN HOLIDAY MAKERS Ltd ന്റെ ലോഗോ പ്രകാശനം ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കമ്പനിയുടെ ഔപചാരിക ഉദ്ഘാടനം നാളെ കാലത്ത് 11 മണിക്ക് എ കെ ശശീന്ദ്രന്‍ - (വനം - വന്യ ജീവി വകുപ്പ്) മന്ത്രി നിര്‍വഹിക്കും.

## Article Content

**കോഴിക്കോട് :** കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന ടൂര്‍ കം ഇവന്റുമാനേജ്‌മെന്റ് കമ്പനിയായ SOUTH INDIAN HOLIDAY MAKERS Ltd ന്റെ ലോഗോ പ്രകാശനം ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കമ്പനിയുടെ ഔപചാരിക ഉദ്ഘാടനം നാളെ കാലത്ത് 11 മണിക്ക് എ കെ ശശീന്ദ്രന്‍ - (വനം - വന്യ ജീവി വകുപ്പ്) മന്ത്രി നിര്‍വഹിക്കും.

CCOA സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സെക്രട്ടറി വിശ്വശ്രീ പ്രശാന്ത്ര് , ട്രഷറര്‍ ഐവര്‍ -ഐസി ,BOCI കേരള ചെയര്‍മാന്‍ റിജാസ് സോന, CCOA ജില്ല പ്രസിഡന്റ് റഫീക് ചുങ്കം , സെക്രട്ടറി SN ശ്രീശാന്ത് , എന്നിവരുടെ സാനിധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു .

ഇന്ത്യക്കുള്ളിലും വിദേശത്തും ചുരുങ്ങിയ ചെലവില്‍ ടൂര്‍ പാക്കേജുകള്‍,ഇവന്റുമാനേജ്‌മെന്റ് , കാറ്ററിംഗ് സേവനങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുകയാണ് SOUTH INDIAN HOLIDAY MAKERS (P) Ltd .

കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജു- ഗരുഡ, മനോജ് - നിര്‍മ്മലാനന്ദ, ഗ്രീന്‍ ഇന്‍ കേരള- വിനോദ്, മോഹനന്‍ - സിറ്റി ട്രാവല്‍സ് എന്നിവരാണ്ഈപുതിയ സംരംഭത്തിന് പിന്നില്‍.

വ്യക്തികള്‍ , സ്ഥാപനങ്ങള്‍, ചെറുതും വലുതുമായ സംഘങ്ങള്‍ എന്നിവക്കെല്ലാം ഇണങ്ങുന്ന എല്ലാ ബജറ്റിലുമുള്ള ടൂര്‍ പാക്കേജുകള്‍, ഇവന്റുകള്‍ ഏറ്റെടുത്തു നടത്താന്‍ തങ്ങള്‍ സജ്ജമാണ് എന്ന് ഡയരക്ടര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156300/tour-come-event-management-company-logo-released)