---
title: "#NSS|'ജ്വലനം 2023' ; കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Two day NSS CAMP AT Kayanna govt. HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156304/two-day-nss-camp-at-kayanna-govt-hss"
published_at: "2023-10-23T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65366ebe8274f_NSS.jpg"
keywords: []
---

# #NSS|'ജ്വലനം 2023' ; കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പ് 'ജ്വലനം 2023' സ്‌കൂളില്‍ വെച്ച് നടന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ പി കെ ഷിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി ജെ പുഷ്പവല്ലി പതാക ഉയര്‍ത്തി.

## Article Content

**ബാലുശ്ശേരി: **കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പ് 'ജ്വലനം 2023' സ്‌കൂളില്‍ വെച്ച് നടന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ പി കെ ഷിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി ജെ പുഷ്പവല്ലി പതാക ഉയര്‍ത്തി.

ഹെഡ്മാസ്റ്റര്‍ കെ വി പ്രമോദ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എം എം സുബീഷ് ക്യാമ്പ് വിശദീകരണം നടത്തി. ലീഡര്‍ഷിപ്പ് ട്രെയിനറും എന്‍എസ്എസ് വടകര ക്ലസ്റ്റര്‍ കോര്‍ഡിനേറ്ററുമായ കെ ഷാജി മുഖ്യാതിഥിയായിരുന്നു.

എന്‍എസ്എസ് ലീഡര്‍ ശ്രിയ എസ് ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലീഡര്‍ വിഷ്ണു പ്രകാശ് നന്ദി പറഞ്ഞു. നേതൃത്വ പരിശീലനം പ്രസംഗ പരിശീലനം നൈപുണ്യ വികസനം എന്നീ മേഖലകളില്‍ വിവിധ സെഷനുകള്‍ നടന്നു. കായണ്ണ ഗ്രാമപഞ്ചായത്തും കേരള എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വൈകിട്ട് നടന്ന ലഹരി വിരുദ്ധ ജനകീയ സംവാദ സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി ബേബി മുഖ്യാതിഥിയായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156304/two-day-nss-camp-at-kayanna-govt-hss)