---
title: "താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹിക്കണമെന്ന് മുസ്ലിം ലീഗ്"
english_title: "Muslim League wants to solve the traffic jam at Thamarassery Pass way"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156563/muslim-league-wants-to-solve-the-traffic-jam-at-thamarassery-pass-way"
published_at: "2023-10-24T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537cb58c0560_thamarassery_churum_.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹിക്കണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **താമരശ്ശേരി: **താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിക്ക് നിവേദനം നല്‍കി.

## Article Content

**താമരശ്ശേരി: **താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിക്ക് നിവേദനം നല്‍കി.

അവധി ദിവസങ്ങളില്‍ ചുരത്തില്‍ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് ഡി.വൈ.സ്. പിക്ക് നിവേദനം നല്‍കിയത്.

അവധി ദിവസങ്ങളില്‍ വലിയ ചരക്ക് ലോറികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഉച്ചക്ക് ശേഷം മൂന്നു മണി മുതല്‍ രാത്രി 8:00 വരെയുള്ള നിയന്ത്രണം കര്‍ശനമാക്കുക, ഹെയര്‍പിന്‍ വളവുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുക, ചുരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തില്‍ ഓവര്‍ടേക്ക് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ അതീവ ഗൗരവതരമാണെന്നും ഇക്കാര്യങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്‌മാന്‍, ജന. സെക്രട്ടറി എം. സുല്‍ഫിക്കര്‍, വി.കെ മുഹമ്മദ് കുട്ടിമോന്‍, റഹീം എടക്കണ്ടി, എ.പി സമദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156563/muslim-league-wants-to-solve-the-traffic-jam-at-thamarassery-pass-way)