---
title: "ഉണ്ണികുളം ഗ്രാമപഞ്ചായത്ത്  കായികമേള സംഘടിപ്പിച്ചു"
english_title: "Unnikulam gram panchayat organized sports fair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156573/unnikulam-gram-panchayat-organized-sports-fair"
published_at: "2023-10-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d34496ff9_mela.jpg"
keywords: []
---

# ഉണ്ണികുളം ഗ്രാമപഞ്ചായത്ത്  കായികമേള സംഘടിപ്പിച്ചു

> **Lead Summary:** **എകരൂല്‍:** കായികരംഗത്തെ വികസനം മുന്‍നിര്‍ത്തി 2023-24വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കായികമേള 'ഉയരെ 2023' കരുമല ഇന്‍ഡസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തി.

## Article Content

**എകരൂല്‍:** കായികരംഗത്തെ വികസനം മുന്‍നിര്‍ത്തി 2023-24വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കായികമേള 'ഉയരെ 2023' കരുമല ഇന്‍ഡസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തി.

ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജില്‍ രാജിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റിലെ ഗോള്‍ഡ്‌മെഡല്‍ ജേതാവുമായ എം.സുജാത മുഖ്യാതിഥി ആയിരുന്നു.

പഞ്ചായത്തിലെ 19 സ്‌കൂളുകളില്‍ നിന്നായി 320 കുട്ടികള്‍ മേളയില്‍ പങ്കെടുത്തു.ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഗീത സമ്മാനദാനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷബ്‌ന ടീച്ചര്‍,അബ്ദുല്ല മാസ്റ്റര്‍,വിപിന്‍,ശ്രീധരന്‍മലയില്‍,ഷിജിലാല്‍.പി.സി,ഗിരിജ തെക്കേടത്ത്,സിറാജ്.പി.എച്ച് ഹെഡ്മാസ്റ്റര്‍മാരായ സതീഷ് ബാബു,ലിനേഷ്.വി.പി,ബാബു.കെ.എം,റഫീഖ്.ടി.കെ,എന്‍.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156573/unnikulam-gram-panchayat-organized-sports-fair)