---
title: "കൂട്ടാലിടയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി"
english_title: "The membership activity of the workers' union began"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156581/the-membership-activity-of-the-workers-union-began"
published_at: "2023-10-24T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d762e8c7a_koottalita.jpg"
keywords: []
---

# കൂട്ടാലിടയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി

> **Lead Summary:** **കൂട്ടാലിട:** കര്‍ഷക തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ അവിനല്ലൂര്‍ മേഖല തല ഉദ്ഘാടനം കൂട്ടാലിടയില്‍ തുടക്കമായി.

## Article Content

**കൂട്ടാലിട:** കര്‍ഷക തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ അവിനല്ലൂര്‍ മേഖല തല ഉദ്ഘാടനം കൂട്ടാലിടയില്‍ തുടക്കമായി.

കൂട്ടാലിട നോര്‍ത്ത് യൂണിറ്റിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളിയായ മുക്കോട്ട് പെണ്ണുകുട്ടി അമ്മയ്ക്ക് അംഗത്വം നല്‍കി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എം ചന്ദ്രന്‍ മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പികെ അജിത സ്വാഗതം പറഞ്ഞു. രാഘവന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പികെ സുര്‍ജിത്ത് , മേഖല പ്രസിഡന്റ് ബി ആര്‍ ഷാജി, ഏരിയ കമ്മിറ്റി അംഗം സി ഷീജ, വിപി ദാമോദരന്‍, പിഎം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156581/the-membership-activity-of-the-workers-union-began)