---
title: "തെരുവത്ത് കടവില്‍ മാപ്പിള കലാ അക്കാദമി  സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു"
english_title: "Mappila Kala Academy organized the perambra chapter Sangam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156817/mappila-kala-academy-organized-the-perambra-chapter-sangam"
published_at: "2023-10-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538fee9ae6b3_faisla_eaettil.jpg"
keywords: []
---

# തെരുവത്ത് കടവില്‍ മാപ്പിള കലാ അക്കാദമി  സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :**കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ സംഗമവും കലാസാഹിത്യ മേഖലയില്‍ പ്രശ്സതനായ റിട്ട. അധ്യാപകന്‍ എന്‍.എ. ഹാജിക്കുള്ള സ്നേഹാദരവും തെരുവത്ത് കടവില്‍ സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് കെ.കെ.അബൂബക്കര്‍ അധ്യക്ഷനായി.

## Article Content

**നടുവണ്ണൂര്‍ :**കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ സംഗമവും കലാസാഹിത്യ മേഖലയില്‍ പ്രശ്സതനായ റിട്ട. അധ്യാപകന്‍ എന്‍.എ. ഹാജിക്കുള്ള സ്നേഹാദരവും തെരുവത്ത് കടവില്‍ സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് കെ.കെ.അബൂബക്കര്‍ അധ്യക്ഷനായി.

സാഹിത്യകാരന്‍ ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി ജില്ലാ സെക്രട്ടറി വി.എം.അഷറഫ്, ചാപ്റ്റര്‍ ജന: സെക്രട്ടറി എന്‍.കെ.മുസ്തഫ, വി.പി.മുഹമ്മദ് ഉള്ള്യേരി, വാര്‍ഡ് അംഗം ഷൈനി പട്ടാംകോട്, മജീദ് ഡീലക്സ്, കെ.ടി.കെ. റഷീദ്,സലീന കുന്നുമ്മല്‍ , വനിത വി0ഗ് കണ്‍വീനര്‍ സല്‍മ നന്മനക്കണ്ടി, ഷൗക്കത്തലി പുത്തന്‍ വീട്ടില്‍, മണാട്ട് ഹസ്സന്‍ കോയ , എന്‍.എ. ഹാജി ഷംസുദ്ദീന്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ഇശല്‍വിരുന്നിന് അഷറഫ് നാറാത്ത്, ശാന്തന്‍ മുണ്ടോത്ത് , നൗഫല്‍ ഉള്ള്യേരി, സുബൈര്‍ കൂരാച്ചുണ്ട് ജമാല്‍ പേരാമ്പ്ര, റഫീഖ് കൂരാച്ചുണ്ട് , പ്രകാശന്‍ കൂരാച്ചുണ്ട് സുനില്‍ കെ. പ്രകാശന്‍ കെ.എന്നിവര്‍ നേതൃത്വം നല്‍കി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ 'നോവുന്ന ഹൃദയം ' എന്ന വിഷയത്തില്‍ കവിതകള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156817/mappila-kala-academy-organized-the-perambra-chapter-sangam)