---
title: "വാകയാട് ദേശീയ വായനശാല  കൗമാരക്കാര്‍ക്കുള്ള മാനസിക ആരോഗ്യ ക്ലാസ്സ് നടത്തി "
english_title: "national laibary Conducted mental health class"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156883/national-laibary-conducted-mental-health-class"
published_at: "2023-10-25T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65393b13610a0_vanitha_vedhi.jpg"
keywords: []
---

# വാകയാട് ദേശീയ വായനശാല  കൗമാരക്കാര്‍ക്കുള്ള മാനസിക ആരോഗ്യ ക്ലാസ്സ് നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍ : **വാകയാട് ദേശീയ വായനശാല വനിത വേദിയുടെ അഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ക്ക് ' 'കരുത്തും കരുതലും ' എന്ന വിഷയത്തില്‍ മാനസികാരോഗ്യ ക്ലാസ്സ് നടത്തി.

## Article Content

**നടുവണ്ണൂര്‍ : **വാകയാട് ദേശീയ വായനശാല വനിത വേദിയുടെ അഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ക്ക് ' 'കരുത്തും കരുതലും ' എന്ന വിഷയത്തില്‍ മാനസികാരോഗ്യ ക്ലാസ്സ് നടത്തി.

എം ഗംഗധാരക്കുറുപ്പ് പരാപടി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഷിബു ചെറുക്കാട് ക്ളാസ്സെടുത്തു. ബിന്ദു അധ്യക്ഷത വഹിച്ചു. ഒ എം ബാലന്‍, തൃഗുണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

വനിതവേദി കണ്‍വീനര്‍ കെ കെ ജിഷ്ണ സ്വാഗതവും എം ലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156883/national-laibary-conducted-mental-health-class)