---
title: "താമരശ്ശേരി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം  ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Thamarassery Subdistrict School Art Festival; The welcome team inaugurated the office"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156891/thamarassery-subdistrict-school-art-festival-the-welcome-team-inaugurated-the-office"
published_at: "2023-10-25T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653944ea4bc80_tms_photo.jpg"
keywords: []
---

# താമരശ്ശേരി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം  ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **താമരശ്ശേരി: **2023 നവംബര്‍ 15,16 തിയ്യതികളില്‍ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലും കോരങ്ങാട് എല്‍.പി സ്‌കൂളിലും നടക്കുന്ന സബ്ജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ വി.എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**താമരശ്ശേരി: **2023 നവംബര്‍ 15,16 തിയ്യതികളില്‍ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലും കോരങ്ങാട് എല്‍.പി സ്‌കൂളിലും നടക്കുന്ന സബ്ജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ വി.എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ നാലാം വാര്‍ഡ് മെംബര്‍ വള്ളി, എ.ഇ.ഒ സതീഷ് കുമാര്‍ ടി, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കോരങ്ങാട്, എസ് എം സി ചെയര്‍മാന്‍ മനോജ്, വൈസ് പ്രസിഡണ്ട് വിനോദ്, വിഭവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി മുന്‍ എച്ച് എം കെ വി അബ്ദുല്‍ മജീദ് മാസ്റ്റര്‍, താമരശ്ശേരി കാരാടി യു .പി മുന്‍ എച്ച് എം വേണു മാസ്റ്റര്‍, താമരശ്ശേരി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍ ചോയിമഠം, സജീവ് മാസ്റ്റര്‍, സക്കീര്‍ മാസ്റ്റര്‍, ജോസ് കുട്ടി മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ്, ലൈജു മാസ്റ്റര്‍, കരീം മാസ്റ്റര്‍, പി.എം അബ്ദുല്‍ മജീദ്, ഇഖ്ബാല്‍ പൂക്കോട്, അസീസ് കെ.എം, ലത്തീഫ് ടി.പി, നവാസ് സംബന്ധിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ മഞ്ജുള ടീച്ചര്‍ സ്വാഗതവും എച്ച് എം ഗീതാമണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156891/thamarassery-subdistrict-school-art-festival-the-welcome-team-inaugurated-the-office)