---
title: "താമരശ്ശേരി രൂപതാംഗം ഫാ. മാത്യു തകിടിയേല്‍  അന്തരിച്ചു"
english_title: "FR mathew thakitiyel obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157068/fr-mathew-thakitiyel-obit"
published_at: "2023-10-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a3201b24b7_FR_mathew_.jpg"
keywords: []
---

# താമരശ്ശേരി രൂപതാംഗം ഫാ. മാത്യു തകിടിയേല്‍  അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **താമരശ്ശേരി രൂപതാംഗമായ ഫാ. മാത്യു തകിടിയേല്‍ അന്തരിച്ചു . 1950 ജൂണ്‍ 30ന് താമരശ്ശേരി രൂപതയിലെ ചാപ്പന്‍തോട്ടം ഇടവകയിലെ പരേതരായ തകിടിയേല്‍ ജോസഫ് - മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ രണ്ടാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം വരെ ഭരണങ്ങാനത്ത് പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു.

## Article Content

**താമരശ്ശേരി : **താമരശ്ശേരി രൂപതാംഗമായ ഫാ. മാത്യു തകിടിയേല്‍ അന്തരിച്ചു . 1950 ജൂണ്‍ 30ന് താമരശ്ശേരി രൂപതയിലെ ചാപ്പന്‍തോട്ടം ഇടവകയിലെ പരേതരായ തകിടിയേല്‍ ജോസഫ് - മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ രണ്ടാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം വരെ ഭരണങ്ങാനത്ത് പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു.

ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്റിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1975 ഡിസംബര്‍ 23 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് ചാപ്പന്‍തോട്ടം ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

വിലങ്ങാട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച മാത്യു അച്ചന്‍ തുടര്‍ന്ന് കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി നിയമിക്കപ്പെട്ടു. മഞ്ഞക്കടവ്, തലശ്ശേരി അതിരൂപതയിലെ വിജയപുരി (കൊട്ടോടി), പൂഴിത്തോട്, ചെമ്പുകടവ്, ചക്കിട്ടപാറ, പുഷ്പഗിരി, വിലങ്ങാട്, പെരുവണ്ണാമൂഴി എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 9ന് ചെറിയ ശാരീരിക ബുദ്ധിമുട്ട് വന്നപ്പോള്‍ ചികിത്സയ്ക്കായി സ്വഭവനത്തിലേക്ക് പോവുകയും ചികിത്സയില്‍ ആയിരിക്കുകയുമായിരുന്നു. സഹോദരങ്ങള്‍ : സിസ്റ്റര്‍ വിയാനി (സെന്റ് ആന്‍സ് കോണ്‍വെന്റ്, രാജ്മുന്ദ്രി), ആലിസ് തേവര്‍ കോട്ടയില്‍, ആനിയമ്മ നീരാക്കല്‍, സിസ്റ്റര്‍ മാര്‍ഗരറ്റ്് (സെന്റ് ആന്‍സ് കോണ്‍വെന്റ്, വേളാങ്കണ്ണി), വക്കച്ചന്‍, ജോസ് (റിട്ട. അധ്യാപകന്‍). സിസ്റ്റര്‍ റ്റാന്‍സി (അഡോറേഷന്‍ കോണ്‍വെന്റ് നെടുംകുന്നം), തോമസ് (ബോംബെ), അബി, പ്രിന്‍സി (സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ദീപിക), അഡ്വ. സിറില്‍.

സംസ്‌കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്നതാണ്. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളില്‍ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു. മാത്യു തകിടിയേല്‍ അച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157068/fr-mathew-thakitiyel-obit)