---
title: "അത്തോളിയില്‍  ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം"
english_title: "Palestine Solidarity Summit at atholi - muslim welfare association "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157073/palestine-solidarity-summit-at-atholi-muslim-welfare-association"
published_at: "2023-10-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a376353024_samad_pookkad.jpg"
keywords: []
---

# അത്തോളിയില്‍  ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം

> **Lead Summary:** **അത്തോളി:** മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അത്താണിയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം മുസ്‌ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി:** മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അത്താണിയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം മുസ്‌ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു.

ഫലസ്തീന്‍ വിഷയം മുസ്ലിം സമുദായത്തിന്റെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അങ്ങനെ വരുത്തി തീര്‍ക്കാന്‍ വേണ്ടി നിരന്തര പരിശ്രമങ്ങളാണ് നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും മര്‍ദ്ദിതരോട് ഐക്യം പ്രഖ്യാപിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വെടിയുണ്ടകള്‍ക്കും ഷെല്ലുകള്‍ക്കും ഓരോ മരണത്തിന്റെ വില കണക്കാക്കിയിരിക്കുന്ന മരണത്തിന്റെ ഏജന്റുമാരെ നാം മനസുകൊണ്ടും ഇഛാശക്തികൊണ്ടും പ്രതിരോധിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.മൂസ മാസ്റ്റര്‍ അധ്യക്ഷനായി.

പി.ഷമീര്‍ കമാലി പ്രാര്‍ത്ഥന നടത്തി. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, മണ്ഡലം കോണ്‍ണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട്, ജബ്ബാര്‍ അന്‍വരി, ടി.പി അമീര്‍ അലി, അഹമ്മദ് നാലകത്ത് സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദലി സ്വാഗതവും നാസിഫ് ഖാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157073/palestine-solidarity-summit-at-atholi-muslim-welfare-association)