---
title: "#PM KISSAN|പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ; അനര്‍ഹര്‍ കുടുങ്ങും"
english_title: "Ineligible for Prime Minister Kisan Samman Nidhi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157147/ineligible-for-prime-minister-kisan-samman-nidhi"
published_at: "2023-10-26T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a7aaebfddd_PM_MODI.jpg"
keywords: []
---

# #PM KISSAN|പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ; അനര്‍ഹര്‍ കുടുങ്ങും

> **Lead Summary:** **ബാലുശ്ശേരി: **സംസ്ഥാനത്ത് പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ആനൂകൂല്യം കൈപറ്റിയിവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങി. കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൃഷി ഓഫീസുകള്‍ അനര്‍ഹമായി ആനൂകൂല്യം കൈപറ്റിയിവരെ കണ്ടു പിടിക്കാന്‍ നടപടി ആരംഭിച്ചു.

## Article Content

**ബാലുശ്ശേരി: **സംസ്ഥാനത്ത് പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ആനൂകൂല്യം കൈപറ്റിയിവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങി. കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൃഷി ഓഫീസുകള്‍ അനര്‍ഹമായി ആനൂകൂല്യം കൈപറ്റിയിവരെ കണ്ടു പിടിക്കാന്‍ നടപടി ആരംഭിച്ചു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇ. കെ വൈ.സി.യും ലാന്റ് സീഡിംഗും ഓണ്‍ലൈനായി ഉടനെ തന്നെ ചെയ്യേണ്ടതാണെന്നാണ് കൃഷി ഭവനുകളില്‍ നിന്ന് നല്‍കിയ നിര്‍ദ്ദേശം. ഈ മാസം 31 ഉള്ളില്‍ ഇത് ചെയ്യാത്തവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയില്ല.

മാത്രമല്ല ഇതുവരെ ലഭിച്ച തുക തിരിച്ച് അടക്കേണ്ടതായി വന്നേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടെണമെന്നും അറിയിപ്പില്‍ പറയുന്നു. അനര്‍ഹര്‍ തുക തിരിച്ച് അടച്ചില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157147/ineligible-for-prime-minister-kisan-samman-nidhi)