---
title: "കൃഷി ഓഫീസര്‍ ടി.കെ. നസീറിന്  യാത്രയയപ്പ് നല്‍കി."
english_title: " Agriculture Officer T.K. Nazir  sent off. FUNCTION "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157153/agriculture-officer-tk-nazir-sent-off-function"
published_at: "2023-10-26T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a8324f3256_tk_nASERR.jpg"
keywords: []
---

# കൃഷി ഓഫീസര്‍ ടി.കെ. നസീറിന്  യാത്രയയപ്പ് നല്‍കി.

> **Lead Summary:** **നന്മണ്ട : **നാല് വര്‍ഷത്തെ സേവനത്തിനു ശേഷം നന്മണ്ട കൃഷിഭവനില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കൃഷി ഓഫീസര്‍ . ടി.കെ. നസീറിന് യാത്രയയപ്പ് നല്‍കി.

## Article Content

**നന്മണ്ട : **നാല് വര്‍ഷത്തെ സേവനത്തിനു ശേഷം നന്മണ്ട കൃഷിഭവനില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കൃഷി ഓഫീസര്‍ . ടി.കെ. നസീറിന് യാത്രയയപ്പ് നല്‍കി.

നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച് ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി.കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു . പ്രതിഭാ രവീന്ദ്രന്‍, റസിയ തോട്ടായി. ഹരിദാസന്‍ ഈച്ച രോത്ത്. കവിത, വാര്‍ഡ് മെമ്പര്‍മാരായ . രാജീവന്‍ , സീമ തട്ടഞ്ചേരി. സമീറ ഊളാറാട്ട്. സാവിത്രി. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാട ശേഖര സമിതി , കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍. കര്‍ഷകര്‍ തുടങ്ങിയവര്‍ ആശംസ പറഞ്ഞു.

കൃഷി ഓഫീസര്‍ മറുപടി പ്രസംഗത്തില്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജില സ്വാഗതവും കൃഷി അസിസ്‌റന്റ് സാലിഷ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157153/agriculture-officer-tk-nazir-sent-off-function)