---
title: "#onion fair|അത്തോളിയില്‍ നാഫെഡ് സവാള ന്യായവില  പോയന്റ് ഉദ്ഘാടനം ചെയ്തു"
english_title: "Nafed onion fair price in Atholi Point was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157408/nafed-onion-fair-price-in-atholi-point-was-inaugurated"
published_at: "2023-10-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bba274ff9e_savala_.jpg"
keywords: []
---

# #onion fair|അത്തോളിയില്‍ നാഫെഡ് സവാള ന്യായവില  പോയന്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** അത്തോളി : വലിയ ഉള്ളി വില (സവാള) കുതിച്ച് ഉയരുമ്പോള്‍ അത്തോളിയില്‍ നാഫെഡ് സവാള ന്യായവില പോയന്റ് സാധാരണക്കാര്‍ക്ക് ്അനുഗ്രഹമാകുന്നു. വിപപണി വിലയേക്കാള്‍ പകുതി വിലക്കാണ് ഇവിടെ വില്‍പ്പന നടക്കുന്നത്. നാല് കിലോയില്‍ കൂടുതല്‍ സവാള നല്‍കില്ല.

## Article Content

അത്തോളി : വലിയ ഉള്ളി വില (സവാള) കുതിച്ച് ഉയരുമ്പോള്‍ അത്തോളിയില്‍ നാഫെഡ് സവാള ന്യായവില പോയന്റ് സാധാരണക്കാര്‍ക്ക് ്അനുഗ്രഹമാകുന്നു. വിപപണി വിലയേക്കാള്‍ പകുതി വിലക്കാണ് ഇവിടെ വില്‍പ്പന നടക്കുന്നത്. നാല് കിലോയില്‍ കൂടുതല്‍ സവാള നല്‍കില്ല.

ഭാരത സര്‍ക്കാര്‍ ഉപഭോക്തൃ കാര്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നാഫെഡിന്റെയും ഉപഭോക്തൃ സൗഹൃദ പദ്ധതിയായ. - സവാള ന്യായവില പോയന്റ് പന്തലായനി അഗ്രോ ഫെഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കബനിയുടെ ഔട്ട് ലറ്റില്‍ അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു.

കമ്പനി ചെയര്‍മാന്‍ എം ഉല്ലാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം ബൈജു കൂമുള്ളി, ആര്‍എംകുമാരന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157408/nafed-onion-fair-price-in-atholi-point-was-inaugurated)