---
title: "#FM RADIO|പൂനൂര്‍ കേന്ദ്രമാക്കി കമ്യൂണിറ്റി  റേഡിയോ കെയര്‍ എഫ് എം"
english_title: "Community Radio Care FM 89.6 Mobile App Launching"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157420/community-radio-care-fm-896-mobile-app-launching"
published_at: "2023-10-27T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc21dd1a59_care_fm.jpg"
keywords: []
---

# #FM RADIO|പൂനൂര്‍ കേന്ദ്രമാക്കി കമ്യൂണിറ്റി  റേഡിയോ കെയര്‍ എഫ് എം

> **Lead Summary:** **പൂനൂര്‍: **കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ആദ്യമായി അനുവദിക്കപ്പെട്ട കമ്യൂണിറ്റി റേഡിയോ കെയര്‍ എഫ് എം 89.6 മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചിംഗ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു.

## Article Content

**പൂനൂര്‍: **കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ആദ്യമായി അനുവദിക്കപ്പെട്ട കമ്യൂണിറ്റി റേഡിയോ കെയര്‍ എഫ് എം 89.6 മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചിംഗ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു.

പൂനൂര്‍ കേന്ദ്രമായി ഭിന്നശേഷി സമൂഹത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴിലാണ് കെയര്‍ എഫ് എം റേഡിയോ 2024 ജനുവരി ആദ്യവാരം മുതല്‍ പ്രക്ഷേപണത്തിന് ഒരുങ്ങുന്നത്.

ഭിന്നശേഷി മേഖലക്ക് പ്രാമുഖ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ സ്റ്റേഷന്‍ കൂടിയായിരിക്കും ഇത്. എഫ് എം റീസീവര്‍ വഴി 25 കി.മീ. ചുറ്റളവിലും മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലോകത്തെവിടെ നിന്നും കെയര്‍ എഫ് എം പരിപാടികള്‍ ശ്രവിക്കാം.

care fm 89.6 എന്ന പേരില്‍ പ്ലേസ്റ്റോറില്‍ നിന്ന് മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. കെയര്‍ എഫ് എം മീഡിയ ഡയരക്ടര്‍ കെ അബ്ദുല്‍ മജീദ്, മാര്‍ക്കറ്റിംഗ് ഹെഡ് സൈഫുദ്ദീന്‍ വെങ്ങളത്ത്, ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയര്‍ നെവില്‍ ജോസ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157420/community-radio-care-fm-896-mobile-app-launching)