---
title: "നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി"
english_title: "free dental medical camp at nanmanda vidya mandir "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157696/free-dental-medical-camp-at-nanmanda-vidya-mandir"
published_at: "2023-10-28T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d2cc713e9e_medical_camp.jpg"
keywords: []
---

# നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **നന്മണ്ട: **സംസ്‌കൃതി രക്ഷാസമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി.

## Article Content

**നന്മണ്ട: **സംസ്‌കൃതി രക്ഷാസമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി.

നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ നടന്ന ക്യാമ്പില്‍ 400ല്‍ അധികം കുട്ടികളെ പരിശോധിച്ച് വിദഗ്ദ്ധ ചികിത്സക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

രാവിലെ 10 മണിക്ക് ആരംഭിച്ച ഉദ്ഘാടന സഭയില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.കെ വത്സലന്‍, ഡോ.സുധീപ്, ഡോ.അഞ്ചിത, നിഷ എന്നിവര്‍ സംബന്ധിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.പ്രേമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ നന്ദിയും രേഖപ്പെടുത്തി.

ജൂനിയര്‍ ഡോ. അമ്പാടിയുടെ നേതൃത്വത്തില്‍ ആഞ്ജനേയ ദന്തല്‍ കോളേജിലെ പത്തിലധികം ഡോക്ടര്‍മാരാണ് പരിശോധനയിന്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157696/free-dental-medical-camp-at-nanmanda-vidya-mandir)