---
title: "സംഗീത വിരുന്ന് ഒരുക്കി വയലാര്‍ അനുസ്മരണം"
english_title: "vayalar memorial function at pookad "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157706/vayalar-memorial-function-at-pookad"
published_at: "2023-10-28T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d3639b116d_shivandan.jpg"
keywords: []
---

# സംഗീത വിരുന്ന് ഒരുക്കി വയലാര്‍ അനുസ്മരണം

> **Lead Summary:** **കൊയിലാണ്ടി :** സരിഗ പൂക്കാടിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം പൂക്കാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തനുമായ ബാലു പൂക്കാട് അനുസ്മരണ ഭാഷണം നടത്തി.

## Article Content

**കൊയിലാണ്ടി :** സരിഗ പൂക്കാടിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം പൂക്കാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തനുമായ ബാലു പൂക്കാട് അനുസ്മരണ ഭാഷണം നടത്തി.

ഷാജി മലയില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഗംഗന്‍ ചേലിയ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വയലാറിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത വിരുന്ന് ഒരുക്കി.

ഗംഗന്‍,ഷാജി ,ചോയിക്കുട്ടി, ശിവാനന്ദന്‍ ക്‌ളമന്‍സി, മുഹമ്മദ് നിഷാദ്, ഗംഗാധരന്‍, വിനോദ് കുമാര്‍, സൈഫു സുരേഷ്, നിഖില്‍, പത്മിനി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

** ക്ലാസുകള്‍ ആരംഭിച്ചു **

കൊയിലാണ്ടി : പാട്ടരങ്ങ് കലാ സാംസ്‌കാരിക കൂട്ടായ്മ കലാ പരിശിലനക്ലാസുകള്‍ ആരംഭിച്ചു.

ചെണ്ട, നാടന്‍ പാട്ട്, കോല്‍ക്കളി ,കരോക്കെ , കീ ബോഡ് .,ത ബല കുട്ടി കള്‍ക്കും , മുതിര്‍ന്നവര്‍ക്കും . പരിശീലനം നല്‍ക്കുന്നു. റജിസ്‌ട്രേഷന് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ , 9048483756, 974534 2 828, 956244 0773 , 9745661575

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157706/vayalar-memorial-function-at-pookad)