കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനോട് ഭരണ സമിതി അവഗണന കാണിക്കുന്നു: യുഡിഎഫ്

കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനോട് ഭരണ സമിതി അവഗണന കാണിക്കുന്നു: യുഡിഎഫ്
Dec 13, 2021 10:40 AM | By Balussery Editor

 കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനോട് ഭരണ സമിതി അവഗണന കാണിക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡിനെ ബോധപൂര്‍വ്വം തഴയുന്നുവെന്നാണ് മുന്നണി ആരോപിക്കുന്നത്.

അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ പൊറായില്‍ അങ്ങാടിയില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ഒമ്പതാം വാര്‍ഡിലെ സുപ്രധാന റോഡ് നവീകരിക്കുന്നതിന് കരാര്‍ ഒപ്പ് വച്ചിട്ടും ഭരണ സമിതിയുടെ അലംഭാവം കാരണം ജോലികള്‍ നടക്കുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

പണി മുടങ്ങുന്നതിനാല്‍ പല നിര്‍മ്മാണ പ്രവൃത്തികളുടെയും ഫണ്ട് മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഒമ്പതാം വാര്‍ഡിനോടുള്ള അവഗണന ഭരണ സമിതി തുടരുന്ന പക്ഷം കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

സായാഹ്ന ധര്‍ണ്ണ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. കെ.എം. ശശി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ. അരവിന്ദാക്ഷന്‍ അതുല്യ കുറ്റിയുള്ളതില്‍, ഷംന, ഗീത. ഉണ്ണി, എം. പോക്കര്‍ കുട്ടി, കെ.കെ. അബൂബക്കര്‍, സിഎച്ച് സുരേന്ദ്രന്‍, സി.കെ. ശാക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. ഷഫീദ് സ്വാഗതവും കെ.എം. സത്യന്‍ നന്ദിയും പറഞ്ഞു.

Kottur Grama Panchayat's ninth ward is being neglected by the governing council: UDF

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup