---
title: "തലയാട് മുതല്‍ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നാളെ"
english_title: "hii high way development construction -inaugration "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157920/hii-high-way-development-construction-inaugration"
published_at: "2023-10-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e7a9118b79_MH_high_way.jpg"
keywords: []
---

# തലയാട് മുതല്‍ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നാളെ

> **Lead Summary:** താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ തലയാട് മുതല്‍ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ വികസനത്തില്‍ ഉള്‍പ്പെട്ട ബാലുശ്ശേരി,കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ തലയാട് മുതല്‍ മലപുറം വരെയുള്ള റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

## Article Content

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ തലയാട് മുതല്‍ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ വികസനത്തില്‍ ഉള്‍പ്പെട്ട ബാലുശ്ശേരി,കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ തലയാട് മുതല്‍ മലപുറം വരെയുള്ള റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

കൊടുവള്ളി എം. എല്‍. എ.ഡോക്ടര്‍ എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് ധനസഹായത്തോടെ 57.95 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്.

ചടങ്ങില്‍ കോഴിക്കോട് പാര്‍ലമെന്റ് അംഗം എം കെ രാഘവന്‍ എംപി, ബാലുശ്ശേരി നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കറ്റ് കെഎം സച്ചിന്‍ ദേവ്, തിരുവമ്പാടി നിയോജകമണ്ഡലം എംഎല്‍എ ലിന്റോ ജോസഫ് .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ മുഹമ്മദ് മോയത്ത്, നജുമുന്നിസ ശരീഫ്, വി.എം കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157920/hii-high-way-development-construction-inaugration)