---
title: "കൊടുവള്ളിയില്‍ സിപിഐ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "palastheen solidarity function at koduvally -cpi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157931/palastheen-solidarity-function-at-koduvally-cpi"
published_at: "2023-10-29T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e8a3ae18ba_cpi_.jpg"
keywords: []
---

# കൊടുവള്ളിയില്‍ സിപിഐ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കൊടുവള്ളി :** ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സിപിഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**കൊടുവള്ളി :** ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സിപിഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

കൊടുവള്ളി ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി പി ടി സി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ചൂലൂര്‍ നാരായണന്‍ ,കോതൂര്‍ മുഹമ്മദ്, ടി എം പൗലോസ്, പി സി തോമസ്, കെ അസ്സയിന്‍, ഇ സി മുഹമ്മദ്, കെ വി സുരേന്ദ്രന്‍ , ഉസ്മാന്‍ ചാത്തന്‍ചിറ , കെ വി റാഷിദ് എന്നിവര്‍ സംസാരിച്ചു.

ടി പി കുഞ്ഞാലി ഹാജി, സുനില്‍ വടേരി, പുഷ്പാകരന്‍ കരൂഞ്ഞി, വിനോദ് മാനിപുരം , പി കെ റഹീം, വാസു കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157931/palastheen-solidarity-function-at-koduvally-cpi)