---
title: "കടൂളി പാടശേഖര സമിതി കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: " Agricultural implements were distributed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158137/agricultural-implements-were-distributed"
published_at: "2023-10-30T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fae7860284_koottor.jpg"
keywords: []
---

# കടൂളി പാടശേഖര സമിതി കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **കൂട്ടാലിട: **കടൂളി പാടശേഖര സമിതി അവിടനല്ലൂര്‍ 2022 - 23 ല്‍ നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കുo കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**കൂട്ടാലിട: **കടൂളി പാടശേഖര സമിതി അവിടനല്ലൂര്‍ 2022 - 23 ല്‍ നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കുo കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വിലാസിനി സമിതിയിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളി തറോല്‍ ഭാസ്‌കരന് പണി ആയുധം കൊടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷൈന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കൃഷിഭവന്‍ അഗ്രി.. അസിസ്റ്റന്റ് മാരായ പ്രജിത്ത് താമരശ്ശേരി, സോന എന്നിവര്‍ ക്ലാസ്സെടുത്തു.സെക്രട്ടറി വി.രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമിതിപ്രസിഡണ്ട് സുരേഷ് കോപ്പാളി അധ്യക്ഷം വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158137/agricultural-implements-were-distributed)