---
title: "കണ്ണിപ്പൊയില്‍ ദര്‍ശന  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "MEDICAL CAMP AT ATHOLI -KANNIPOYIL DARSANA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158170/medical-camp-at-atholi-kannipoyil-darsana"
published_at: "2023-10-30T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd10296898_DARSANA.jpg"
keywords: []
---

# കണ്ണിപ്പൊയില്‍ ദര്‍ശന  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **കോഴിക്കോട് മിംസ്, അത്തോളി ആസ്റ്റര്‍ ലാബ്, കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹായത്തോടെ കണ്ണിപ്പൊയില്‍ ദര്‍ശന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**അത്തോളി: **കോഴിക്കോട് മിംസ്, അത്തോളി ആസ്റ്റര്‍ ലാബ്, കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹായത്തോടെ കണ്ണിപ്പൊയില്‍ ദര്‍ശന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സികെ .റിജേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, ഡോ. ശരത് ഷംനാസ്, ടി .കെ .സതീഷ് സൗമ്യ തായാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പില്‍ 200 ഓളം പേരുടെ നേത്ര പരിശോധനയും രക്ത പരിശോധനയും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158170/medical-camp-at-atholi-kannipoyil-darsana)