---
title: "  മില്ലറ്റ് മേളകള്‍ ക്യാമ്പസുകളിലേക്ക് ;   ജില്ലാതല ഉദ്ഘാടനം കൊളത്തൂര്‍ എസ് ജി എം  ഹയര്‍ സെക്കന്‍ഡറിയില്‍"
english_title: "Millet farming at campus ; district level inauguration in kolathoor "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158176/millet-farming-at-campus-district-level-inauguration-in-kolathoor"
published_at: "2023-10-30T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd5c3f1ba1_ahammed_devarkovil.jpg"
keywords: []
---

#   മില്ലറ്റ് മേളകള്‍ ക്യാമ്പസുകളിലേക്ക് ;   ജില്ലാതല ഉദ്ഘാടനം കൊളത്തൂര്‍ എസ് ജി എം  ഹയര്‍ സെക്കന്‍ഡറിയില്‍

> **Lead Summary:** **അത്തോളി / നന്മണ്ട **: ശ്രീ അന്നപോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് മേളകളുടെ ജില്ലാതല ഉദ്ഘാടനം കൊളത്തൂര്‍ എസ് ജി എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**അത്തോളി / നന്മണ്ട **: ശ്രീ അന്നപോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് മേളകളുടെ ജില്ലാതല ഉദ്ഘാടനം കൊളത്തൂര്‍ എസ് ജി എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നമ്മുടെ പൂര്‍വികരെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിച്ച ചെറു ധാന്യങ്ങളുടെ പ്രചാരണം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി അധ്യക്ഷയായി. മില്ലറ്റ് മിഷന്‍ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു.

എന്‍എസ്എസ് സൗത്ത് ജില്ലാ കോഡിനേറ്റര്‍ എംകെ ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി. നന്മണ്ട പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ രവീന്ദ്രന്‍, പിടിഎ പ്രസിഡണ്ട് പി.കെ. നാസര്‍, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ എസ്. ശ്രീചിത്ത്, കൊയിലാണ്ടി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെപി അനില്‍കുമാര്‍, മില്ലറ്റ് മിഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, ഹെഡ്മാസ്റ്റര്‍ കെ എ .അഷറഫ്, ജസീല റൗഫ്, എന്‍എസ്എസ് ലീഡര്‍ ശിവപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി ജോസഫ് സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ ജിത നന്ദിയും പറഞ്ഞു. മില്ലറ്റ് വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചു.

അടുത്ത ദിവസം തന്നെ സ്‌കൂളില്‍ മില്ലറ്റ് കൃഷി ക്കായി വിത്തിടല്‍ നടത്തും. ഇതിന് ആവശ്യമായ വിത്തുകള്‍ കപില ഫൗണ്ടേഷന്‍ എന്ന സംഘടന സൗജന്യമായി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158176/millet-farming-at-campus-district-level-inauguration-in-kolathoor)