---
title: "വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ' മുസ്‌ലിം യൂത്ത് ലീഗ് കുടുംബ സംഗമം"
english_title: "Muslim leegu family meet at atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158320/muslim-leegu-family-meet-at-atholi"
published_at: "2023-10-31T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540b307b28f4_muslim_leegu.jpg"
keywords: []
---

# വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ' മുസ്‌ലിം യൂത്ത് ലീഗ് കുടുംബ സംഗമം

> **Lead Summary:** **അത്തോളി:** 'വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ' സംസ്ഥാനതല കാമ്പയിന്‍ പ്രചരണത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുടുംബസംഗമം 'തഖ് വിയ' 2023. ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഏറോത്ത് അധ്യക്ഷനായി.

## Article Content

**അത്തോളി:** 'വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ' സംസ്ഥാനതല കാമ്പയിന്‍ പ്രചരണത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുടുംബസംഗമം 'തഖ് വിയ' 2023. ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഏറോത്ത് അധ്യക്ഷനായി.

എം.പി മുനീര്‍ ദാരിമി പ്രാര്‍ത്ഥന നടത്തി.മുസ് ലിം ലീഗില്‍ ചേര്‍ന്ന അബ്ദുല്‍ ലത്തീഫ് കേയക്കണ്ടിയെ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍ ഹരിത പതാക കൈമാറി സ്വീകരിച്ചു. ട്രഷറര്‍ കരിമ്പയില്‍ അബ്ദുല്‍ അസീസ് ഷാള്‍ അണിയിച്ചു.

കെ.പി മുഹമ്മദലി, അഡ്വ.ആദില്‍ അബ്ദുല്‍ അസീസ് കമ്മോട്ടില്‍, ഡോ.സി.കെ സ്വാതി കീര്‍ത്തന, നഫീസ കുട്ടോത്ത്, ഗഫൂര്‍ കുട്ടോത്ത്, സക്കീന പുതിയോട്ടില്‍ എന്നിവരെ സി.കെ മുഹമ്മദ്, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.കെ അബ്ദുറഹിമാന്‍, സി.കെ ജമീല,കെ.എം തന്‍സീല്‍, റുഖിയ ജിദ്ദ കോട്ടേജ് എന്നിവര്‍ ആദരിച്ചു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഒപ്പു സമര്‍പ്പണം മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.

ഹസീം ചെമ്പ്ര, അഡ്വ.ഫാത്തിമ തെഹ് ലിയ പ്രഭാഷണം നടത്തി. എ.പി അബ്ദു റഹിമാന്‍, കെ.എ.കെ ഷമീര്‍, വി.എം സുരേഷ് ബാബു, പി.എച്ച് ഷമീര്‍, സി.കെ ഷക്കീര്‍ ,സിറാജ് ചിറ്റേടത്ത്, കെ.ടി.കെ ഹമീദ്, ബി.വി ഷറീന, റംല പയ്യം പുനത്തില്‍, എ.എം സരിത, റഷീദ ഷാനവാസ്, അബ്ദു റസാഖ് അബ്ദുല്ല കേളോത്ത്, മമ്മു ഷമ്മാസ്, സി.കെ ഹാരിസ്, പ്രസംഗിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജാഫര്‍ കൊട്ടാരോത്ത് സ്വാഗതവും ട്രഷറര്‍ എ. കെ നദീര്‍ നന്ദിയും പറഞ്ഞു.

ഗഫൂര്‍ കുറ്റ്യാടി, ഷാഹിദ് പാണന്‍കണ്ടി നയിച്ച ഇശല്‍ വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158320/muslim-leegu-family-meet-at-atholi)