---
title: "ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം"
english_title: "former prime minister Indria Gandhi memorial day at atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158546/former-prime-minister-indria-gandhi-memorial-day-at-atholi"
published_at: "2023-11-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541de5495d7b_mk_ragavan_mp.jpg"
keywords: []
---

# ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം

> **Lead Summary:** **അത്തോളി : **മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ്സും ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യവും എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ്സും ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യവും എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ അത്തോളി, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ രാജേഷ് കുട്ടാക്കില്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തിമാവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗിരീഷ്പാലാക്കര സ്വാഗതവും വാസവന്‍പൊയിലില്‍ നന്ദിയും പറഞ്ഞു. രാവിലെ 21 ബൂത്തിലും പുഷ്പാര്‍ച്ചനയും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158546/former-prime-minister-indria-gandhi-memorial-day-at-atholi)