---
title: "എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ഓട്ടോ തൊഴിലാളികള്‍"
english_title: "Auto laboures support to LDF government "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158556/auto-laboures-support-to-ldf-government"
published_at: "2023-11-01T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541e73ed58e4_ldf.jpg"
keywords: []
---

# എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ഓട്ടോ തൊഴിലാളികള്‍

> **Lead Summary:** **കൂട്ടാലിട:** ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി വര്‍ധിപ്പിച്ചതിന് എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ഓട്ടോ തൊഴിലാളികള്‍ കൂട്ടാലിടയില്‍ പ്രകടനം നടത്തി.

## Article Content

**കൂട്ടാലിട:** ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി വര്‍ധിപ്പിച്ചതിന് എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ഓട്ടോ തൊഴിലാളികള്‍ കൂട്ടാലിടയില്‍ പ്രകടനം നടത്തി.

ഓട്ടോ ടാക്‌സി ലൈറ്റ്‌മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.

ഏരിയ കമ്മിറ്റി അംഗങ്ങളായ വിപിന്‍ മൂലാട്, രഞ്ജിത്ത് എന്‍, സെക്ഷന്‍ വൈസ് പ്രസിഡന്റ് എപി ഷാജി, ഷൈജു പൂനത്ത് എന്നിവര്‍ പ്രകടത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158556/auto-laboures-support-to-ldf-government)