---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂര്‍  ബി എഫ് എച്ച് സിയില്‍ ടെലിവിഷന്‍ നല്‍കി"
english_title: " Traders Industry Coordinating Committee  Televised in BFHC"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159506/traders-industry-coordinating-committee-televised-in-bfhc"
published_at: "2023-11-04T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654648663250a_tv_.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂര്‍  ബി എഫ് എച്ച് സിയില്‍ ടെലിവിഷന്‍ നല്‍കി

> **Lead Summary:** **ചേമഞ്ചേരി :** തിരുവങ്ങൂര്‍ - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂര്‍ യൂണിറ്റ് തിരുവങ്ങൂര്‍ ബി എഫ് എച്ച് സിയില്‍ ടെലിവിഷന്‍ നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ടി വി ഏറ്റുവാങ്ങി .

## Article Content

**ചേമഞ്ചേരി :** തിരുവങ്ങൂര്‍ - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂര്‍ യൂണിറ്റ് തിരുവങ്ങൂര്‍ ബി എഫ് എച്ച് സിയില്‍ ടെലിവിഷന്‍ നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ടി വി ഏറ്റുവാങ്ങി .

മെഡിക്കല്‍ ഓഫീസര്‍ കെ ജെ ഷീബ സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി എം കോയ ഷീബ ശ്രീധരന്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി ,ശബ്‌ന ഉമ്മാരിരിയില്‍, അശോകന്‍ കോട്ട്, അവിണേരി ശങ്കരന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂര്‍ യൂനിറ്റ് പ്രസിഡണ്ട് അരങ്ങില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .

റോയ് തോമസ് നന്ദി പ്രകടനം നടത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159506/traders-industry-coordinating-committee-televised-in-bfhc)