---
title: "സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  ബാലുശ്ശേരിയില്‍ ധര്‍ണ്ണയും വിശദീകരണ യോഗവും നടത്തി"
english_title: " Service Pensioners Association Dharna and explanatory meeting was held at Balusserry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159515/service-pensioners-association-dharna-and-explanatory-meeting-was-held-at-balusserry"
published_at: "2023-11-04T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654652fb806d0_kpssa.jpg"
keywords: []
---

# സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  ബാലുശ്ശേരിയില്‍ ധര്‍ണ്ണയും വിശദീകരണ യോഗവും നടത്തി

> **Lead Summary:** **ബാലുശ്ശേരി :** പെന്‍ഷന്‍ -ക്ഷാമാശ്വാസ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ക്ഷാമശ്വാസം 6 ഗഡു ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക, ശമ്പള -പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനമായി ആചരിച്ചു.

## Article Content

**ബാലുശ്ശേരി :** പെന്‍ഷന്‍ -ക്ഷാമാശ്വാസ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ക്ഷാമശ്വാസം 6 ഗഡു ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക, ശമ്പള -പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനമായി ആചരിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് ബാലുശ്ശേരി സബ് ട്രഷറി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണയും വിശദീകരണ യോഗവും നടത്തി. കെ പി സി സി മെമ്പര്‍ കെ. എം. ഉമ്മര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ - ക്ഷാമാശ്വാസ പരിഷ്‌ക്കരണ കുടിശ്ശിക നല്‍കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പെന്‍ഷന്‍കാരോട് ഇനിയും നീതിപൂര്‍വ്വമായ തീരുമാനങ്ങളെടുത്തിട്ടില്ലെങ്കില്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സര്‍ക്കാരിന്റെ ഓര്‍മ്മപ്പെടുത്തി.

കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണന്‍,സെക്രട്ടറി വി. സി. ശിവദാസ്, കെ എസ് എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് പാലയാട് ശ്രീധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിശ്വന്‍ നന്മണ്ട, ജയന്‍ നന്മണ്ട, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. എം. രാജന്‍, ബാലന്‍ പാറക്കല്‍, കുഞ്ഞികൃഷ്ണന്‍നായര്‍, പി . കെ.സജീവന്‍, എം. രാജന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുനില്‍കുമാര്‍ ഉണ്ണികുളം, പി. പ്രദീപന്‍, ജോ : സെക്രട്ടറി സുനില്‍ കൊളക്കാട്, ട്രഷറര്‍ കെ. പി. ആലി മണ്ഡലം പ്രസിഡണ്ടുമാരായ എം. രവീന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ ഉണ്ണികുളം, വി ടി. ഉണ്ണിമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159515/service-pensioners-association-dharna-and-explanatory-meeting-was-held-at-balusserry)