---
title: "കൂട്ടാലിടയില്‍ ടി.പി. രാജീവന്‍  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "tp RAJEEVAN MEMORIAL FUNCTION AT KOOTTALITA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159554/tp-rajeevan-memorial-function-at-koottalita"
published_at: "2023-11-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65467514acc18_uk_kumaran.jpg"
keywords: []
---

# കൂട്ടാലിടയില്‍ ടി.പി. രാജീവന്‍  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കൂട്ടാലിട : ** കൂട്ടാലിടയില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി പി രാജീവന്‍ അനുസ്മരണ സമ്മേളനം നടന്നു. 'ബഷീറിന്റെ ലോകം' സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം എഴുത്തുകാരന്‍ .യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.'

## Article Content

**കൂട്ടാലിട : ** കൂട്ടാലിടയില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി പി രാജീവന്‍ അനുസ്മരണ സമ്മേളനം നടന്നു. 'ബഷീറിന്റെ ലോകം' സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം എഴുത്തുകാരന്‍ .യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.'

കവി,നോവലിസ്റ്റ്,പത്രപ്രവര്‍ത്തകന്‍, പ്രകൃതി സ്‌നേഹി എന്നീ നിലകളില്‍ ടി പി രാജീവന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.ഒരു നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന്, സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കവിയായി വളര്‍ന്നത് പ്രകൃതിയുമായുള്ള സംവേദനത്തിലൂടെയാണ് '. യു കെ കുമാരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളും സാഹിത്യകാരന്‍മാരുംഎന്ന വിഷയത്തില്‍ ഇ വി പ്രകാശന്‍ പ്രഭാഷണം നടത്തി.

'കേരളത്തിന്റെ മനോഹര പ്രകൃതിയെ അഭിസംബോധന ചെയ്യാതെ ഇന്നാട്ടിലെ ഒരു എഴുത്തുകാരന് എഴുതാനാവില്ല. പ്രകൃതിയുടെ നാശം ആഗോള താപനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാവുന്ന സമകാലീന സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാവുന്നു.ചെങ്ങോടുമല സംരക്ഷണ പ്രക്ഷോഭത്തിന്റെ ശക്തനായ വക്താവാകാന്‍ ടി പി തയ്യാറായത് അതുകൊണ്ടാണ് '. ഇ വി പ്രകാശ് തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചു.

ഡോ.എം. ജ്യോതിരാജ് (മുന്‍ അഡീഷണല്‍ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്),ശ്രീ.രാജന്‍ നരയംകുളം (എഴുത്തുകാരന്‍), കവി ശ്രീ.മധുസൂദനന്‍ ചെറുക്കാട്, ദിനകരന്‍ യു.കെ, പി.സി.പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ടി പി.രാജീവനെ കുറിച്ച്, മധുസൂദനന്‍ ചെറുക്കാട് എഴുതിയ അനുസ്മരണ കവിത (ഓര്‍മ്മയിലെന്നും ..) വേദിയില്‍ അവതരിപ്പിച്ചു.

പി.കെ.മധു (കണ്‍വീനര്‍, ബഷീറിന്റെ ലോകം സാഹിത്യ സമിതി) അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ കണ്ണാടിപ്പൊയില്‍ സ്വാഗതവും രൂപേഷ് വര്‍മ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159554/tp-rajeevan-memorial-function-at-koottalita)