---
title: "കെ മൊയ്തീന്‍ കോയ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "K moideen koya memorial function "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159773/k-moideen-koya-memorial-function"
published_at: "2023-11-05T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a73421de3_muslim_leegu.jpg"
keywords: []
---

# കെ മൊയ്തീന്‍ കോയ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മൊയ്തീന്‍കോയ അനുസ്മരണവും അനുമോദനവും മണ്ഡലം ജനറല്‍ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍ അധ്യക്ഷനായി.

## Article Content

**അത്തോളി: **അത്തോളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മൊയ്തീന്‍കോയ അനുസ്മരണവും അനുമോദനവും മണ്ഡലം ജനറല്‍ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍ അധ്യക്ഷനായി.

മൊകാസ് കോളേജ് ചെര്‍മാനായി തിരഞ്ഞെടുത്ത എം എസ് എഫിലെ എം.കെ ഫൗസാന്‍ ആരിഫ് അബ്ദുല്ല, ഹൈസ്‌കൂള്‍ തല ബോക്‌സിംങില്‍ ജില്ലാ ചാമ്പ്യനായ സഫ് വാന്‍ ആര്യാടത്ത് എന്നിവരെ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോരോത്ത്, വൈസ് പ്രസിഡന്റ് എ.പി അബ്ദുറഹിമാന്‍, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു എന്നിവര്‍ അനുമോദിച്ചു.

എലത്തൂര്‍ മണ്ഡലം ലീഗ് ട്രഷറര്‍ ടി.പി മുസ്തഫ കമാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ ഹസ്സന്‍ ഹാജി പ്രാര്‍ത്ഥന നടത്തി.

നന്മണ്ട പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഒ.പി മൂസക്കോയ, പാറക്കല്‍ അബുഹാജി, ടി.പി അബ്ദുല്‍ ഹമീദ്, കെ.പി മുഹമ്മദലി, സി.കെ അബ്ദുറഹിമാന്‍, അബ്ദുറസാഖ് അബ്ദുല്ല കേളോത്ത്, മുസ്തഫ കൊളക്കാട്, അബ്ദുല്‍ ലത്തീഫ് കേയക്കണ്ടി, ഫൈസല്‍ ഏറോത്ത്, റഷീദ ഷാനവാസ് സംസാരിച്ചു.

പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.കെ ഷമീര്‍ സ്വാഗതവും ട്രഷറര്‍ കരിമ്പയില്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159773/k-moideen-koya-memorial-function)