---
title: "കാഞ്ഞിക്കാവ് കവിതയെ സ്‌നേഹിച്ച രാഷ്ട്രീയനേതാവ് : സോമന്‍ കടലൂര്‍"
english_title: "malayalam day at naduvannur soman kataloor "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159799/malayalam-day-at-naduvannur-soman-kataloor"
published_at: "2023-11-05T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547ba7164cf1_soman_kotaloor.jpg"
keywords: []
---

# കാഞ്ഞിക്കാവ് കവിതയെ സ്‌നേഹിച്ച രാഷ്ട്രീയനേതാവ് : സോമന്‍ കടലൂര്‍

> **Lead Summary:** **നടുവണ്ണൂര്‍**: കവിതയെ സ്‌നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ എന്ന് പ്രശസ്ത എഴുത്തുകാരനായ സോമന്‍ കടലൂര്‍ പ്രസ്താവിച്ചു.

## Article Content

**നടുവണ്ണൂര്‍**: കവിതയെ സ്‌നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ എന്ന് പ്രശസ്ത എഴുത്തുകാരനായ സോമന്‍ കടലൂര്‍ പ്രസ്താവിച്ചു.

മലയാള ഭാഷാദിനാചരണത്തിന്റെ ഭാഗമായി ഉള്ളിയേരി പെന്‍ഷന്‍ ഭവനില്‍ കെ.എസ്. എസ്.പി.യു സാംസ്‌കാരിക വേദി സംഘടിപ്പിച്ച കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാപുരസ്‌കാരം വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധു ആലപ്പടമ്പിന്റെ 'രാത്രിവണ്ടി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കൂടാതെ രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'ഇടപ്പള്ളി പാര്‍ക്ക്', ശ്രീ ശൈലന്റെ 'രാഷ്ട്ര-മീമാംസ', യൂസഫ് നടുവണ്ണൂരിന്റെ 'വെയിലുരുക്കങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

എല്ലാ പുരസ്‌കാരങ്ങളും സോമന്‍കടലൂര്‍ വിതരണം ചെയ്തു. ഇവര്‍ക്കുള്ള പ്രശസ്തിപത്രങ്ങള്‍ ഇ.ബാലന്‍ നായര്‍ വിതരണം ചെയ്തു. ഡോ. ദീപേഷ് വി.കെ, ഡോ.എ.സുരേഷ്‌കുമാര്‍, രാജന്‍ നരയംകുളം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാക്കളെ കണ്ടെത്തിയത്.

ചടങ്ങില്‍ പി.എം മാധവന്‍ അധ്യക്ഷനായി. റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.വി ഭാസ്‌കരന്‍ കിടാവ്, കാഞ്ഞിക്കാവ് ഭാസ്‌കരന്‍, സതീരത്‌നം ടീച്ചര്‍, സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159799/malayalam-day-at-naduvannur-soman-kataloor)