---
title: "കുറ്റ്യാടി ഇറിഗേഷന്‍ ; കൊടിച്ചിപ്പാറ കൈക്കനാല്‍  കൈയേറിയെന്ന് പരാതി"
english_title: "Complaint that the canal has been encroached upon"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159940/complaint-that-the-canal-has-been-encroached-upon"
published_at: "2023-11-06T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654895bb2b1f2_CANAL.jpg"
keywords: []
---

# കുറ്റ്യാടി ഇറിഗേഷന്‍ ; കൊടിച്ചിപ്പാറ കൈക്കനാല്‍  കൈയേറിയെന്ന് പരാതി

> **Lead Summary:** **അത്തോളി: **കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കൊടിച്ചിപ്പാറ കൈക്കനാല്‍ റോഡ് ആവശ്യത്തിനുവേണ്ടി സ്വകാര്യവ്യക്തി ഇടിച്ചു നിരത്തിയതായി പരാതി. കൊളക്കാട് എടവലത്ത് കണ്ടി താഴെ കനാല്‍ ഭാഗമാണ് 15 മീറ്ററോളം ദൂരത്തില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ഇതുമൂലം കനാല്‍ ഭാഗികമായി മൂടി പോയിരിക്കുകയാണ്.

## Article Content

**അത്തോളി: **കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കൊടിച്ചിപ്പാറ കൈക്കനാല്‍ റോഡ് ആവശ്യത്തിനുവേണ്ടി സ്വകാര്യവ്യക്തി ഇടിച്ചു നിരത്തിയതായി പരാതി. കൊളക്കാട് എടവലത്ത് കണ്ടി താഴെ കനാല്‍ ഭാഗമാണ് 15 മീറ്ററോളം ദൂരത്തില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ഇതുമൂലം കനാല്‍ ഭാഗികമായി മൂടി പോയിരിക്കുകയാണ്.

ഇതോട് ചേര്‍ന്ന എടവലത്ത് കണ്ടി ബാബുവിന്റെ സ്ഥലവും അനധികൃതമായി കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് ബാബു അത്തോളി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

കനാലിലെ മണ്ണ് അടിയന്തിരമായി എടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159940/complaint-that-the-canal-has-been-encroached-upon)