---
title: "പുല്ല് പറിക്കാന്‍ പോയ വയോധിക  വയലില്‍ മരിച്ച നിലയില്‍"
english_title: "Lying dead in the old field"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/159984/lying-dead-in-the-old-field"
published_at: "2023-11-06T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548d103d268e_VIJAYA_LAKSHMI.jpg"
keywords: []
---

# പുല്ല് പറിക്കാന്‍ പോയ വയോധിക  വയലില്‍ മരിച്ച നിലയില്‍

> **Lead Summary:** **ബാലുശ്ശേരി : ** വയോധിക വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി 64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് നിഗമനം. സമീപത്തെ വയലില്‍ പുല്ല് പറിക്കാന്‍ പോയതായിരുന്നു മരണപ്പെട്ട വിജയലക്ഷ്മി.

## Article Content

**ബാലുശ്ശേരി : ** വയോധിക വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി 64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് നിഗമനം. സമീപത്തെ വയലില്‍ പുല്ല് പറിക്കാന്‍ പോയതായിരുന്നു മരണപ്പെട്ട വിജയലക്ഷ്മി.

ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത് . വിജയലക്ഷ്മി വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസി ഇവരെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതനായ മാധവന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: വിമേഷ് (റിട്ട. ഇന്ത്യന്‍ ആര്‍മി ), വിജേഷ് (ഇന്ത്യന്‍ റെയില്‍വേ ) . മരുമക്കള്‍ നിയ (മൊടക്കല്ലൂര്‍ ), ഡോ. ഹിദ (ആയുര്‍വേദ ആശുപത്രി നന്മണ്ട ) .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/159984/lying-dead-in-the-old-field)