---
title: "ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങേറ് നിശ്ചയം"
english_title: "Balushery  KOOTA VETTAKorumakan Temple Twelve thousand coconuts for sure"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160017/balushery-koota-vettakorumakan-temple-twelve-thousand-coconuts-for-sure"
published_at: "2023-11-06T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548cde2621fa_KOTTA_BALUSSERY_.jpg"
keywords: []
---

# ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങേറ് നിശ്ചയം

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ 2024 ജനുവരി 11, 12, 13 തിയ്യതികളില്‍ നടത്തുന്ന പാട്ടു മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള പന്തീരായിരം തേങ്ങേറ് നിശ്ചയം ക്ഷേത്രാ സന്നിധിയില്‍ നടന്നു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ 2024 ജനുവരി 11, 12, 13 തിയ്യതികളില്‍ നടത്തുന്ന പാട്ടു മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള പന്തീരായിരം തേങ്ങേറ് നിശ്ചയം ക്ഷേത്രാ സന്നിധിയില്‍ നടന്നു.

ക്ഷേത്രം മേല്‍ശാന്തി അഞ്ഞൂറ്റിമംഗലം ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം തന്ത്രി പന്ന്യം വെള്ളി ഇല്ലത്ത് കുമാരന്‍ ഭട്ടതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്.

ക്ഷേത്രം കിരാത കോമരം കാറകുറ രാമചന്ദ്രന്‍ നായര്‍ സന്നിഹിതനായിരുന്നു. കുടാതെ മറ്റ് ക്ഷേത്രം അടിയന്തര വിഭാഗങ്ങളും പങ്കാളിയായി.

ബാലുശ്ശേരി സ്വദേശി ശശികുമാറും കുടുംബത്തിന്റെയും സമര്‍പ്പണമാണ് പന്തീരായിരം തേങ്ങേറ് ചടങ്ങ് ജനുവരിയില്‍ ബാലുശ്ശേരി കോട്ടയില്‍ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160017/balushery-koota-vettakorumakan-temple-twelve-thousand-coconuts-for-sure)