---
title: "#THIRIKE| കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'തിരികെ സ്‌കൂളില്‍' സംഘടിപ്പിച്ചു"
english_title: "Thirike KOOTARANJI SENT SEBASTAIN HSS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160041/thirike-kootaranji-sent-sebastain-hss"
published_at: "2023-11-06T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548ebbb7b871_thirike_hss.jpg"
keywords: []
---

# #THIRIKE| കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'തിരികെ സ്‌കൂളില്‍' സംഘടിപ്പിച്ചു

> **Lead Summary:** **കൂടരഞ്ഞി :**കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന തിരികെ സ്‌കൂളില്‍ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂടരഞ്ഞി :**കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന തിരികെ സ്‌കൂളില്‍ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ മോള്‍ കെ ആര്‍ അദ്ധ്യക്ഷത വഹിച്ചു.1,2,10,11,14വാര്‍ഡുകളിലായുള്ള 49 അയല്‍ക്കൂട്ടങ്ങളിലുള്‍പ്പെട്ട അഞ്ഞൂറോളം അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നുകിട്ടിയ ആവേശത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്.

പരിശീലനം ലഭിച്ച 10 റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് 5 വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തതത് കുടുംബശ്രീ മുദ്രാഗീതത്തോട് കൂടിയാണ് പരിപാടി ആരംഭിച്ഛത്.തുടര്‍ന്ന് മാലിന്യമുക്ത പ്രതിഞ്ജ ചൊല്ലി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായറോസ്ലി ജോസ് , ജോസമോന്‍ മാവറ, വി എസ് രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു,ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍,ബാബു മൂട്ടോളി,ജോണി വളിപ്ലക്കല്‍,മോളി തോമസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സോളി ജെയ്‌സണ്‍ സിഡിഎസ് അംഗങള്‍ ആയ സിന്ധു ബിനോയ്, ഗ്രൈസി ചാക്കോ, സജിത ചാക്കോ, റീന ബേബി, സുമതി രാജന്‍ എന്നിവര്‍ സംസാരിച്ചു. ക്ലാസുകളിലും, വിദ്യാലയങ്കണത്തിലും പഴമയുടെ ഓര്‍മ്മകള്‍ പുതുക്കി. വിവിധ കളികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160041/thirike-kootaranji-sent-sebastain-hss)