---
title: "പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി  പുരോഗമന കലാസാഹിത്യ സംഘം"
english_title: "palastheen solidarity function at koottalita - pukasa "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160098/palastheen-solidarity-function-at-koottalita-pukasa"
published_at: "2023-11-06T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654911d605bd7_kt_cpm.jpg"
keywords: []
---

# പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി  പുരോഗമന കലാസാഹിത്യ സംഘം

> **Lead Summary:** **കൂട്ടാലിട: ** പുരോഗമന കലാസാഹിത്യ സംഘം കോട്ടൂര്‍, അവിടനല്ലൂര്‍, തൃക്കുറ്റിശ്ശേരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യം സംഘടിപ്പിച്ചു.

## Article Content

**കൂട്ടാലിട: ** പുരോഗമന കലാസാഹിത്യ സംഘം കോട്ടൂര്‍, അവിടനല്ലൂര്‍, തൃക്കുറ്റിശ്ശേരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യം സംഘടിപ്പിച്ചു.

പാലസ്തീന്‍- ഇസ്രയേല്‍ ചരിത്രവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.

കേളുവേട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ക്ലാസ് നയിച്ചു. ടി കെ വിജയന്‍ അധ്യക്ഷത വഹിച്ചു.

വി വി ബാലകൃഷ്ണന്‍ സ്വാഗതവും ഒ എം ബാലന്‍ നന്ദിയും പറഞ്ഞു. യോഗം പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160098/palastheen-solidarity-function-at-koottalita-pukasa)