---
title: "നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ അങ്കണത്തില്‍ സ്‌നേഹസംഗമം ഒരുക്കി ആര്‍ട്ടിസ്റ്റ് വേദി"
english_title: "An artist venue has arranged a love meeting at Naduvannur Green Perezo Anganam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160237/an-artist-venue-has-arranged-a-love-meeting-at-naduvannur-green-perezo-anganam"
published_at: "2023-11-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e37fa5653_artist_vedhi.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ അങ്കണത്തില്‍ സ്‌നേഹസംഗമം ഒരുക്കി ആര്‍ട്ടിസ്റ്റ് വേദി

> **Lead Summary:** **ഉള്ളിയേരി: **കലാകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ് വേദി നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ അങ്കണത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം മനസ്സില്‍ സൂക്ഷിക്കാനുള്ള നവ്യാനുഭവമായി. ഷീബ മനോജ് രചനയും സംഗീതവും നല്‍കിയ സ്വാഗത ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

## Article Content

**ഉള്ളിയേരി: **കലാകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ് വേദി നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ അങ്കണത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം മനസ്സില്‍ സൂക്ഷിക്കാനുള്ള നവ്യാനുഭവമായി. ഷീബ മനോജ് രചനയും സംഗീതവും നല്‍കിയ സ്വാഗത ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

ഗ്രൂപ്പിന്റെ ചീഫ് അഡ്മിന്‍ അഷ്‌റഫ് നാറാത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കലാഭവന്‍ അമൃതകുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്മിന്‍ പാനല്‍ അംഗങ്ങളായ പിന്നണി ഗായകന്‍ ശാന്തന്‍ മുണ്ടോത്ത്,അനീഷ് കെ കെ ഉള്ളിയേരി ഗ്രൂപ്പ് അംഗങ്ങളായ എന്‍ എ ഹാജി ഒറവില്‍, ഡോ. പി സുരേഷ്, അഡ്വക്കേറ്റ് ശാന്താറാം,മുഹമ്മദ് പേരാമ്പ്ര, കുട്ട്യാലി നടുവണ്ണൂര്‍,രാധാകൃഷ്ണന്‍ ഒള്ളൂര്‍,ബാബു ആനവാതില്‍, ശ്രീധര്‍ നൊച്ചാട്, മുഹമ്മദ് പുതുശ്ശേരി,മണി പുനത്തില്‍, അബീറ തലശ്ശേരി, ശങ്കര്‍ നൊച്ചാട്,സുജിത്ത് അരിക്കുഴി, സുരേഷ് (സുബാസി),ഉദയന്‍ ഏകരൂല്‍,സതീഷ് കുമാര്‍ ഈങ്ങയില്‍, പ്രഭാ ശങ്കര്‍ നൊച്ചാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അഡ്മിന്‍ രമേശന്‍ മാസ്റ്റര്‍ സ്വാഗതവും ഗീതാ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് ധനേഷ് കുമാര്‍ ഉള്ളിയേരി, ഗീതാ സി,ജീഷ സജിത്ത് കുമാര്‍, ഉളളിയേരി,ഗിരീഷ് ഒള്ളൂര്‍,അന്‍ഷിത്ത് ഉള്ളിയേരി,ഷാഫി കൂമുളളി,പ്രീജിത്ത്,റനീഷ് മുണ്ടോത്ത്, കീര്‍ത്തന രാധന്‍, ഷീബ മനോജ്,കലാ റനീഷ്, സജിത അനീഷ്, രശ്മി ലിജീഷ്,റനീഷ് കൊയക്കാട്, ലതാ നാരായണന്‍, ലീല വി എം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

രാധാ കൃഷ്ണന്‍ മൂത്താട,നിജില്‍ കാഞ്ഞിക്കാവ്,ജാഫര്‍ ന്യൂ ഡിജിറ്റല്‍,രജീഷ് കുമാര്‍ മനാട്,ജംഷാദ് നാറാത്ത്, ഷൈലേഷ് മുണ്ടോത്ത്, അനില്‍ മന്ദന്‍കാവ്.സുരേഷ് കൊളത്തൂര്‍, മനോജ് കാവുന്തറ,രാജീവന്‍ നാറാത്ത് എന്നിവര്‍ സ്‌നേഹ സംഗമ വിജയത്തിന് നേതൃത്വം നല്‍കി. വിവിധ കലാപരിപാടികള്‍ കൊണ്ട് ഒരു ദിനം ധന്യമാക്കിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അഡ്മിന്‍ പാനല്‍ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160237/an-artist-venue-has-arranged-a-love-meeting-at-naduvannur-green-perezo-anganam)