---
title: "കുനിയില്‍  കടവ് റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു"
english_title: "Kadav Residence Association General Body meeting organized at Kuni"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160275/kadav-residence-association-general-body-meeting-organized-at-kuni"
published_at: "2023-11-07T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549fe5964eab_kuniyil_katavu.jpg"
keywords: []
---

# കുനിയില്‍  കടവ് റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി : **കുനിയില്‍ കടവ് റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും അനുമോദനവും നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാസിഫ് ഖാന്‍ അധ്യക്ഷത വഹിച്ചു. ശങ്കരന്‍ ചേരിക്കണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

**അത്തോളി : **കുനിയില്‍ കടവ് റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും അനുമോദനവും നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാസിഫ് ഖാന്‍ അധ്യക്ഷത വഹിച്ചു. ശങ്കരന്‍ ചേരിക്കണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബാലകൃഷ്ണന്‍ കുനിയില്‍, കുഞ്ഞ് അഹമ്മദ് വയലില്‍ , ലസിത രാമന്‍ പ്രസംഗിച്ചു. ഫസീല്‍ ടി.കെ സ്വാഗതവുംഷെഫീഖ് താഴത്തെയില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഫസീല്‍ ടി.കെ (പ്രസിഡന്റ്) രവീന്ദ്രന്‍ എടവലത്ത് (സെക്രട്ടറി) വി.ടി,ശശി വള്ളില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങില്‍ വൈ.എസ്.ആര്‍ യൂണിവേസ്റ്റിയില്‍ നിന്നും ജനറല്‍ മെഡിസിന്‍ എം.ടിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഡോ: സ്വാതി കീര്‍ത്തനയെയും ഫ്‌ളവേഴ്‌സ് ടി വി ടോപ്പ് സിംഗര്‍ സീസണ്‍ - 4 ലെ മത്സരാര്‍ത്ഥി ലക്ഷ്യ സിഗീഷിനെയും ബിന്ദു രാജന്‍ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160275/kadav-residence-association-general-body-meeting-organized-at-kuni)