---
title: "ചേമഞ്ചേരിയില്‍ സ്വകാര്യ ബസ്സും ബൈക്കും  കൂട്ടിയിടിച്ച് അപകടം;  വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം "
english_title: "accident in chemancheri near koyilandi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160284/accident-in-chemancheri-near-koyilandi"
published_at: "2023-11-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a0a87ab1d0_accidentcmencheri__.jpg"
keywords: []
---

# ചേമഞ്ചേരിയില്‍ സ്വകാര്യ ബസ്സും ബൈക്കും  കൂട്ടിയിടിച്ച് അപകടം;  വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടിയ്ക്ക് അടുത്ത് ചേമഞ്ചേരിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ആസിഫ് ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടിയ്ക്ക് അടുത്ത് ചേമഞ്ചേരിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ആസിഫ് ആണ് മരിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മുഹ്‌സിന്‍ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്.

കോഴിക്കോട് വടകര റൂട്ടിലോടുന്ന നയന ബസാണ് ഇടിച്ചത്. ഇരുവരും അനസ്‌തേഷ്യ വിദ്യാര്‍ഥികളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160284/accident-in-chemancheri-near-koyilandi)