---
title: "ബസ്സുകളുടെ മത്സരയോട്ടം ; കരുവണ്ണൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "DYFI protest at karuvannur near naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160387/dyfi-protest-at-karuvannur-near-naduvannur"
published_at: "2023-11-07T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a6d563d1d8_IMG-20231107-WA0106.jpg"
keywords: []
---

# ബസ്സുകളുടെ മത്സരയോട്ടം ; കരുവണ്ണൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ: കുറ്റ്യാടി - കോഴിക്കോട് റൂട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബസ്സപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും. ബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ് ഐ നടുവണ്ണൂര്‍ മേഖല കമ്മറ്റി നേതൃത്വത്തില്‍ കരുവണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

## Article Content

നടുവണ്ണൂർ: കുറ്റ്യാടി - കോഴിക്കോട് റൂട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബസ്സപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും. ബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ് ഐ നടുവണ്ണൂര്‍ മേഖല കമ്മറ്റി നേതൃത്വത്തില്‍ കരുവണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

  തുടര്‍ച്ചയായി നിരവധി വഴി യാത്രക്കാരും മറ്റുമാണ് ഈ റൂട്ടില്‍ ബസ്സപകടത്താല്‍ മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം കരുവണ്ണൂര്‍ ടൗണില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ അപകടത്തില്‍ പെടുകയും ബസ് കയറി യുവതി മരണപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ബസ് യാത്രക്കാരായ ഉമ്മയും മകളും ബസ്റ്റോപ്പില്‍ ഇറങ്ങുന്നതിന് മുന്നെ ബസ് മുന്നോട്ട് എടുക്കുകയും ഇവര്‍ വീഴുന്ന നിലവരെ ഉണ്ടായി , തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ ജനങ്ങളെ അണിനിരത്തിയും നിയമപരമായ പോരാട്ടവും നടത്താനാണ് ഡി.വൈ.എഫ്.ഐ ആലോചിക്കുന്നത്.

കരുവണ്ണൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ DYFI  കമ്മറ്റിയംഗം ടി. സരുണ്‍ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ടും മേഖല സെക്രട്ടറിയുമായ കെ. അതിത്ത് സംസാരിച്ചു. മേഖല പ്രസിഡണ്ട് ലിജി തേച്ചേരി അദ്ധ്യക്ഷത വഹിച്ചു. മേഖല ട്രഷറര്‍ ധ്യാന്‍ കൃഷ്ണ സ്വാഗതം പറഞ്ഞു.

അജിന്‍ ചന്ദ്രന്‍ , ശരത്ത് കിഴക്കേടത്ത്, കെ.എസ് ഷിഗില്‍ , എ.കെ ഷിജിന , അനുശ്രീ കരുവണ്ണൂര്‍, ജഗന്‍, അജില രാജു സ്‌നേഹ ആര്‍.ജി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160387/dyfi-protest-at-karuvannur-near-naduvannur)