---
title: "സര്‍വ്വീസ് പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന  വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്ന്  പെന്‍ഷനേഴ്‌സ് അസോസിയേഷന്‍"
english_title: "Service Pensioners Association Panangad Constituency Annual Conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160712/service-pensioners-association-panangad-constituency-annual-conference"
published_at: "2023-11-09T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c5c21ec82c_janasree_.jpg"
keywords: []
---

# സര്‍വ്വീസ് പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന  വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്ന്  പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

> **Lead Summary:** **ബാലുശ്ശേരി : ** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പനങ്ങാട് മണ്ഡലം വാര്‍ഷിക സമ്മേളനം ജനശ്രീ ഹാളില്‍ വെച്ച് നടന്നു. കെ എസ് എസ് പി എ പനങ്ങാട് മണ്ഡലം പ്രസിഡണ്ട് വി. സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ടി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : ** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പനങ്ങാട് മണ്ഡലം വാര്‍ഷിക സമ്മേളനം ജനശ്രീ ഹാളില്‍ വെച്ച് നടന്നു. കെ എസ് എസ് പി എ പനങ്ങാട് മണ്ഡലം പ്രസിഡണ്ട് വി. സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ടി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

പെന്‍ഷന്‍ /ക്ഷാമബത്ത പരിഷ്‌ക്കരണ കടിശ്ശികവിതരണം ചെയ്യുന്ന കാര്യത്തിലും ക്ഷാമാശ്വാസം 6ഗഡു (18 % )പ്രഖ്യാപിക്കുന്ന വിഷയത്തിലും മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും സര്‍വ്വീസ് പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

പ്രസ്തുത വാര്‍ഷിക സമ്മേളനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ രാധാകൃഷ്ണന്‍, സെക്രട്ടറി വി. സി . ശിവദാസ്, ജോ :സെക്രട്ടറി കെ. വി ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം പി. കെ. സജീവന്‍, മണ്ഡലം സെക്രട്ടറി കെ. കെ. സ്വതന്ത്രന്‍, പി. പി. സുകുമാരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160712/service-pensioners-association-panangad-constituency-annual-conference)