---
title: "കോട്ടൂര്‍, അവിടെനല്ലൂര്‍ വില്ലേജുകളെ  നിയുക്ത പേരാമ്പ്ര താലൂക്കില്‍ ഉള്‍പ്പെടുത്തണം"
english_title: " Kerala Senior Citizens Forum Kotoor Panchayat Conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160718/kerala-senior-citizens-forum-kotoor-panchayat-conference"
published_at: "2023-11-09T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c64109503e_kottoor_grama_panchayath.jpg"
keywords: []
---

# കോട്ടൂര്‍, അവിടെനല്ലൂര്‍ വില്ലേജുകളെ  നിയുക്ത പേരാമ്പ്ര താലൂക്കില്‍ ഉള്‍പ്പെടുത്തണം

> **Lead Summary:** **പേരാമ്പ്ര : **നിയുക്ത പേരാമ്പ്ര താലൂക്കില്‍ കോട്ടൂര്‍, അവിടെനല്ലൂര്‍ വില്ലേജുകളെകൂടി ഉള്‍പ്പെടുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോട്ടൂര്‍ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **നിയുക്ത പേരാമ്പ്ര താലൂക്കില്‍ കോട്ടൂര്‍, അവിടെനല്ലൂര്‍ വില്ലേജുകളെകൂടി ഉള്‍പ്പെടുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോട്ടൂര്‍ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. കെ.സി.ആലികോയ ഹാജി അധ്യക്ഷന്‍ വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഇ.സി.ബാലന്‍ കെ.കുഞ്ഞനന്തന്‍ ടി.കെ.ബാലന്‍ മൂലാട്, ജോസ് മംഗളംകുന്നേല്‍,വി ശിവദാസന്‍, ഉണ്ണികൃഷ്ണന്‍ പൊന്നൂര്, എ.കെ.പങ്കജം, വി.ശങ്കുണ്ണി മാസ്റ്റര്‍ ബാലന്‍ മണിലായി, ഇ.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോസ് മംഗളംകുന്നേല്‍ പ്രസിഡന്റായും ടി.കെ.ബാലന്‍ മൂലാട് സെക്രട്ടറിയായും കെ.സി.ആലിക്കോയ ഹാജി ട്രഷററായും പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160718/kerala-senior-citizens-forum-kotoor-panchayat-conference)