---
title: "രാഹുല്‍ ഗാന്ധിയുടെ 'കൈത്താങ്ങ്'-  ഗീതയ്ക്ക് വീടൊരുങ്ങുന്നു"
english_title: "wayanad MP Rahul Gandhi kaithangu project - "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160749/wayanad-mp-rahul-gandhi-kaithangu-project"
published_at: "2023-11-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c79f8f3a43_K_PRAVEEN_KUMAR_.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിയുടെ 'കൈത്താങ്ങ്'-  ഗീതയ്ക്ക് വീടൊരുങ്ങുന്നു

> **Lead Summary:** **മുക്കം : **വയനാട് എം. പി. രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ ഗീത താളിപ്പറമ്പിലിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം 51 വീടുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി യു.ഡി .എഫ് നേതൃത്വം നിര്‍മ്മിച്ചത്.

## Article Content

**മുക്കം : **വയനാട് എം. പി. രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ ഗീത താളിപ്പറമ്പിലിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം 51 വീടുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി യു.ഡി .എഫ് നേതൃത്വം നിര്‍മ്മിച്ചത്.

ഇതില്‍ 40 വീടുകളുടെ താക്കോല്‍ ദാനം വിവിധ ഘട്ടങ്ങളിലായി നടന്നിട്ടുണ്ട് . കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാന്‍ ചാലൂളി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെടി മന്‍സൂര്‍. എംടി അഷ്റഫ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര.ശാന്താദേവി മൂത്തേടത്ത്.അഷ്റഫ് തച്ചാറമ്പത്ത്. കുഞ്ഞാലി മമ്പാട്ട്.സലാം തേക്കുംകുറ്റി.ബിപി റഷീദ്.ശ്രീനി വാസന്‍ കാരട്ട്.നിഷാദ് വീച്ചി. റിന്‍സി ജോണ്‍സണ്‍. റീന പ്രകാശ്. ടികെ സുധീരന്‍. , എപി മുരളീധരന്‍ മാസ്റ്റര്‍, മുഷീര്‍ കല്‍പ്പൂര്‍.എംപി ഫൈസല്‍. കൃഷ്ണന്‍കുട്ടി മാഷ്. വദൂദ് റഹ്‌മാന്‍.ആബിദ് കുമാരനെല്ലൂര്‍. അനില്‍ കാരാട്ട്. ഗസീബ് ചാലൂളി. തനുദേവ് കൂടാംപൊയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160749/wayanad-mp-rahul-gandhi-kaithangu-project)