---
title: "ഇന്റര്‍ സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ;  നവജ്യോതി കുന്ദമംഗലം ജേതാക്കള്‍"
english_title: "Inter School Football Tournament; Navjyoti Kundamangalam Winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160795/inter-school-football-tournament-navjyoti-kundamangalam-winners"
published_at: "2023-11-09T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c96aa0f875_nava_jothi.jpg"
keywords: []
---

# ഇന്റര്‍ സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ;  നവജ്യോതി കുന്ദമംഗലം ജേതാക്കള്‍

> **Lead Summary:** **കോഴിക്കോട് : **കേരള റകഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ( കെ.ആര്‍.എസ്.എം.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കായി നടത്തിയ സീനിയര്‍ വിഭാഗം ഫുട് ബാള്‍ മത്സരത്തില്‍ കുന്ദമംഗലം ആക്‌സി ലിയം നവജ്യോതി എച്ച് എസ് എസ് ജേതാക്കളായി.

## Article Content

**കോഴിക്കോട് : **കേരള റകഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ( കെ.ആര്‍.എസ്.എം.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കായി നടത്തിയ സീനിയര്‍ വിഭാഗം ഫുട് ബാള്‍ മത്സരത്തില്‍ കുന്ദമംഗലം ആക്‌സി ലിയം നവജ്യോതി എച്ച് എസ് എസ് ജേതാക്കളായി.

മാത്തറ സി ഐ ആര്‍ എച്ച് എസ് എസ് ഗ്രൗണ്ടില്‍ വെച്ച് രണ്ട് ദിവസമായി നടന്ന മത്സരത്തില്‍ ജില്ലയിലെ പതിമൂന്ന് സ്‌കൂളുകള്‍ പങ്കെടുത്തു. മാവൂര്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍ റണ്ണര്‍ അപ് ആയി. ഏറ്റവും നല്ല കളിക്കാരനായി ആസിഫ് അഹമ്മദ് (ക്രസന്റ്-മാവൂര്‍), ഏറ്റവും നല്ല ഗോള്‍കീപ്പറായി ക്രിസല്‍മാത്യു (നവജ്യോതി കുന്ദമംഗലം) തിരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ഒന്‍പത് ടീം പങ്കെടുത്തു. സമനിലയില്‍ അവസാനിച്ച കളിയില്‍ നറുക്കെടുപ്പിലൂടെ നുസ്രത്ത് ഐ ആര്‍ എച് എസ് എസ്, പരപ്പന്‍പൊയില്‍ ജേതാക്കളായി.

റണ്ണറപ്പായി കിണാശ്ശേരി ഒലിവ് ഇം മീ ഹൈ സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.ജൂനിയര്‍ വിഭാഗം നല്ല കളിക്കാരനായി പരപ്പംപൊയില്‍ എന്‍ ഐ ആര്‍ എച്ച് എസ് എസിലെ അന്‍ഫാസിനെയും നല്ല ഗോള്‍കീപ്പറായി കിണാശേരി ഒലിവ് സ്‌കൂളിലെ ദില്‍ഷാനിനെയും തെരഞ്ഞെടുത്തു.

ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ കെ ആര്‍ എസ് എം എ സംസ്ഥാന ജന: സെക്രട്ടറി മുജീബ് പൂജക്കല്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എസ് വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്‍ ജന:സെക്രട്ടറി പ്രൊഫ.മുഹമ്മദ് ബഷീര്‍ മണലൊടി ജേതാക്കളെ പരിചയപ്പെടുത്തി .കെ ആര്‍എസ്എംഎ ഭാരവാഹികളായ ശശിധരന്‍, സി.പി മുഹമ്മദ്, നാസി മൂപ്പന്‍, സിഐ ആര്‍ എച്ച് എസ് എസ് പ്രസിഡന്റ് ഹമീദലി എഞ്ചിനീയര്‍ എന്നിവര്‍ സംസാരിച്ചു.

വര്‍ക്കിംഗ് സെക്രട്ടറി ടി.പി.മുനീര്‍ നന്ദി രേഖപ്പെടുത്തി. ജില്ലയില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ ജില്ലയില്‍ ആദ്യമായി നടത്തിയ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇരുപത്തിരണ്ട് ടീം മത്സരിച്ചതുകൊണ്ട് ഒരു വന്‍ വിജയമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് പൂ ളക്കല്‍ അഭിപ്രായപ്പെട്ടു.

മത്സരങ്ങള്‍ അസ്ലം വടകര, മിന്‍ഷാദ് ഒളവണ്ണ, മുന്‍ഷിര്‍ ഒളവണ്ണ എന്നിവര്‍ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160795/inter-school-football-tournament-navjyoti-kundamangalam-winners)