---
title: "നാളെ (10-11-2023) കൂട്ടാലിടയില്‍  വൈദ്യുതി മുടങ്ങും"
english_title: " power outage in koottalia Kseb section "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160924/power-outage-in-koottalia-kseb-section"
published_at: "2023-11-09T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d0b11c319c_kseb_.jpg"
keywords: []
---

# നാളെ (10-11-2023) കൂട്ടാലിടയില്‍  വൈദ്യുതി മുടങ്ങും

> **Lead Summary:** കൂട്ടാലിട: എബിസി വര്‍ക്കുകള്‍ തീര്‍ക്കുന്നതിന് വേണ്ടി കൂട്ടാലിട സെക്ഷനില്‍ നാളെ 10/11/2023, 9 മണി മുതല്‍ 3 മണി വരെ ഈസ്റ്റ് മൂലാട്, മൂലാട്, മൂലാട് കനാല്‍ എന്നീ ഭാഗങ്ങളില്‍ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

## Article Content

കൂട്ടാലിട: എബിസി വര്‍ക്കുകള്‍ തീര്‍ക്കുന്നതിന് വേണ്ടി കൂട്ടാലിട സെക്ഷനില്‍ നാളെ 10/11/2023, 9 മണി മുതല്‍ 3 മണി വരെ ഈസ്റ്റ് മൂലാട്, മൂലാട്, മൂലാട് കനാല്‍ എന്നീ ഭാഗങ്ങളില്‍ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

** ഗതാഗതം നിരോധിച്ചു **

ബാലുശ്ശേരി : ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട ആര്‍.ഇ.സി കൂടത്തായി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എസ് ബി ഐ ജംഗ്ഷനും ദയാപുരം സ്‌കൂള്‍ ജംഗ്ഷനും ഇടയിലുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള ഗതാഗതം ഒഴികെയുള്ളവ നവംബര്‍ 10 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ പൂര്‍ണമായി നിരോധിച്ചു.

12ാം മൈലില്‍ നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ കട്ടാങ്ങലില്‍ നിന്ന് തിരിഞ്ഞ് കമ്പനി മുക്ക് വഴിയും ഓമശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ കമ്പനി മുക്ക് കമ്പനി മുക്ക് നിന്നും തിരിഞ്ഞു കട്ടാങ്ങല്‍ വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160924/power-outage-in-koottalia-kseb-section)