---
title: "#DESHABHIMANI|ബാലുശ്ശേരിയില്‍ ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കി ;  ചുമട്ടു തൊഴിലാളികള്‍ വാര്‍ഷിക വരിക്കാരായി"
english_title: "DESHABHIMANI  campaign AT BALUSSERY GRAMA PANCHAYATH "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161059/deshabhimani-campaign-at-balussery-grama-panchayath"
published_at: "2023-11-10T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654de35bacbf3_dbi_balussery_.jpg"
keywords: []
---

# #DESHABHIMANI|ബാലുശ്ശേരിയില്‍ ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കി ;  ചുമട്ടു തൊഴിലാളികള്‍ വാര്‍ഷിക വരിക്കാരായി

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി പഞ്ചായത്തില്‍ ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കി. വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലാണ് ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കിയത്.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി പഞ്ചായത്തില്‍ ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കി. വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലാണ് ദേശാഭിമാനി പ്രചാരണം ഊര്‍ജിതമാക്കിയത്.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ചുമട്ടു തൊഴിലാളികളും ദേശാഭിമാനി വാര്‍ഷിക വരിക്കാരായി. വരിസംഖ്യ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം. മെഹബൂബിന് ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി സി.കെ ബഷീര്‍ കൈമാറി.

സിപിഐ(എം) ഏരിയാ കമ്മറ്റി അംഗം എസ്.എസ്.അതുല്‍,ടി.സി. രജില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161059/deshabhimani-campaign-at-balussery-grama-panchayath)