---
title: "നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് & ഗൈഡ്സ് വാരാഘോഷത്തിന് തുടക്കമായി"
english_title: "Skautt and gudice day at naduvannur govt.hss"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161144/skautt-and-gudice-day-at-naduvannur-govthss"
published_at: "2023-11-10T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e2e4c59784_IMG-20231108-WA0031(1).jpg"
keywords: []
---

# നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് & ഗൈഡ്സ് വാരാഘോഷത്തിന് തുടക്കമായി

> **Lead Summary:** നടുവണ്ണൂർ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 74-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സ്ഥാപക വാരാഘോഷത്തിന് തുടക്കമായി. വിവിധ പരിപാടികളോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം താമരശ്ശേരി സ്കൗട്ട്സ് ഡിസ്റ്റിക് ഓർഗനൈസ് കമ്മീഷണർ വി രാജൻ മാസ്റ്റർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ ടി. മുനാസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ വിപിൻകുമാർ , ഗൈഡ് ക്യാപ്റ്റൻ സാജിറ എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ കെ സി രാജീവൻ സ്വാഗതവും സ്കൗട്ട്സ് അസിസ്റ്റൻറ് ട്രൂപ്പ്ലീഡർ അഭിഷേക് നന്ദിയും പറഞ്ഞു

## Article Content

നടുവണ്ണൂർ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 74-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സ്ഥാപക വാരാഘോഷത്തിന് തുടക്കമായി. വിവിധ പരിപാടികളോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം താമരശ്ശേരി സ്കൗട്ട്സ് ഡിസ്റ്റിക് ഓർഗനൈസ് കമ്മീഷണർ വി രാജൻ മാസ്റ്റർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ ടി. മുനാസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ വിപിൻകുമാർ , ഗൈഡ് ക്യാപ്റ്റൻ സാജിറ എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ കെ സി രാജീവൻ സ്വാഗതവും സ്കൗട്ട്സ് അസിസ്റ്റൻറ് ട്രൂപ്പ്ലീഡർ അഭിഷേക് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161144/skautt-and-gudice-day-at-naduvannur-govthss)