---
title: "ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം  രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood camp atholi athani "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161868/blood-camp-atholi-athani"
published_at: "2023-11-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551f8f6418b7_si_atholi.jpg"
keywords: []
---

# ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം  രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം അത്താണി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റി, കാലിക്കറ്റ് ബ്ലഡ് ഡൊണേഴ്‌സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും നടത്തി.

## Article Content

**അത്തോളി: **ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം അത്താണി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റി, കാലിക്കറ്റ് ബ്ലഡ് ഡൊണേഴ്‌സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും നടത്തി.

അത്തോളി എ.എസ്.ഐ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അത്താണിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാന്‍ അധ്യക്ഷയായി.

ഷാജഹാന്‍ നടുവട്ടം, ജയകൃഷ്ണന്‍ മാങ്കാവ്, വി.എം സുരേഷ് ബാബു സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി വി.എം ഷിബി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161868/blood-camp-atholi-athani)