---
title: "ആര്‍. ഹരി ലോകത്തെ സ്വാധീനിച്ച സംഘാടകന്‍ :  സി ആര്‍ മുകുന്ദ"
english_title: "R Hari RSS Leader memorail function "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161875/r-hari-rss-leader-memorail-function"
published_at: "2023-11-13T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551fcb85f5ae_R_Hari_.jpg"
keywords: []
---

# ആര്‍. ഹരി ലോകത്തെ സ്വാധീനിച്ച സംഘാടകന്‍ :  സി ആര്‍ മുകുന്ദ

> **Lead Summary:** **കോഴിക്കോട്: **കേരളത്തില്‍ ജനിച്ച് ഭാരതം മുഴുവന്‍ പ്രവര്‍ത്തിച്ച് ലോക വ്യാപകമായി സമ്പര്‍ക്കം നടത്തി, സ്വാധീനം ചെലുത്തിയ സംഘാടകനായിരുന്നു ആര്‍.ഹരിയെന്ന് ആര്‍ എസ് എസ് സഹ സര്‍ക്കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. അന്തരിച്ച ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരിയുടെ ശ്രദ്ധാഞ്ജലി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **കേരളത്തില്‍ ജനിച്ച് ഭാരതം മുഴുവന്‍ പ്രവര്‍ത്തിച്ച് ലോക വ്യാപകമായി സമ്പര്‍ക്കം നടത്തി, സ്വാധീനം ചെലുത്തിയ സംഘാടകനായിരുന്നു ആര്‍.ഹരിയെന്ന് ആര്‍ എസ് എസ് സഹ സര്‍ക്കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. അന്തരിച്ച ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരിയുടെ ശ്രദ്ധാഞ്ജലി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

20 രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാര്‍ഗ്ഗ നിര്‍ദ്ദേശകനായി. തത്ത്വജ്ഞാനം, സാഹിത്യം, സംസ്‌കാരം, ഭാഷ, ഭൂമി ശാസ്ത്രം തുടങ്ങി സകല വിഷയങ്ങളിലും അസാമാന്യമായ അറിവുണ്ടായിരുന്ന ആളായിരുന്നു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലായിരിക്കെ, അതിസാധാരണക്കാരനൊപ്പം ജീവിതം നയിച്ചു. മരണാനന്തരവും സ്വയം സേവകത്വജീവിതം ഓര്‍മ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രവര്‍ത്തന ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല എന്നാണ് അവസാനമെഴുതിയ സംസ്‌കൃത കവിതയില്‍ പറയുന്നത്. ആ ലക്ഷ്യ പൂര്‍ത്തീകരണമാണ് ആര്‍.ഹരിയെ ഓര്‍മ്മിച്ചു കൊണ്ട് നമുക്ക് നിര്‍വഹിക്കാനുള്ളത്, മുകുന്ദ പറഞ്ഞു.

ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാമി ജിതാത്മാനന്ദ (ചിന്മയാ മിഷന്‍), ആചാര്യ എം.ആര്‍. രാജേഷ് (കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍), മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. ബാലകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, വി ഭാഗ് കാര്യവാഹ് സി. ഗംഗാധരന്‍, കാവാലം ശശികുമാര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161875/r-hari-rss-leader-memorail-function)