---
title: "ബാലുശ്ശേരിയില്‍ നവകേരള സദസ്സിന് പിന്തുണയുമായി നിര്‍മാണ തൊഴിലാളികള്‍"
english_title: "In support of the Navakerala audience Construction workers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161934/in-support-of-the-navakerala-audience-construction-workers"
published_at: "2023-11-13T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552367753b8f_kk_girireesh.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ നവകേരള സദസ്സിന് പിന്തുണയുമായി നിര്‍മാണ തൊഴിലാളികള്‍

> **Lead Summary:** **ബാലുശ്ശേരി: ** നവകേരള സദസ്സില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുംബ സമേതം പങ്കെടുക്കും .നവംബര്‍ 25 ന് ബാലുശേരിയില്‍ നടക്കുന്ന നവകേരള സദസ്സില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുംബ സമേതം പങ്കെടുക്കാന്‍ യൂണിയന്‍ ബാലുശേരി ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**ബാലുശ്ശേരി: ** നവകേരള സദസ്സില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുംബ സമേതം പങ്കെടുക്കും .നവംബര്‍ 25 ന് ബാലുശേരിയില്‍ നടക്കുന്ന നവകേരള സദസ്സില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുംബ സമേതം പങ്കെടുക്കാന്‍ യൂണിയന്‍ ബാലുശേരി ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ബാലുശേരി മുക്കില്‍ മലബാര്‍ കോഫീ ഹൗസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡണ്ട് എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു വി.എം. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ആര്‍.കെ. മനോജ് റിപ്പോര്‍ട് അവതരിപ്പിച്ചു. എം.വി സദാനന്ദന്‍ , ടി.പി.ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു.

വി.എം.ദിനേശന്‍ സ്വാഗതം പറഞ്ഞു. എ.എം ഷൈജു (പ്രസിഡണ്ട്), ആര്‍.കെ. മനോജ് (സെക്രട്ടറി) , കെ.സുകുമാരന്‍ ( ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161934/in-support-of-the-navakerala-audience-construction-workers)